മുംബൈ: ഇന്ത്യയിലെ വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ മുംബൈ ഹൈക്കോടതി സിപിഎമ്മിനെ ഉപദേശിച്ചു.ഗാസയിലെ വംശഹത്യക്കെതിരായ പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചതിനെതിരേ സിപിഎം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ നിര്‍ദേശം. അതേ സമയം കോടതി നടപടിയെ സിപിഎം വിമര്‍ശിച്ചു. ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തെയും പലസ്തീന്‍ സ്വാതന്ത്ര്യത്തിന് ഇന്ത്യനല്‍കുന്ന പരമ്പരാഗത പിന്തുണയെയും കോടതി അവഗിച്ചു.
ഗാസയിലെ ‘വംശഹത്യ’യില്‍ പ്രതിഷേധി ച്ച് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാന്‍ ഗ്രൗണ്ടില്‍ റാലി നടത്താന്‍ ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്കഴിഞ്ഞമാസം പോലീസ് അനുമതി നിഷേധി ച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടി കോടതിയെ സമീപിച്ചത്. ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുപകരം രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഉപദേശിച്ച് ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ക്രമസമാധാനപ്രശ്‌നം പറഞ്ഞാണ് പോലീസ് അനുമതി നിഷേധിച്ചതെന്ന് സിപിഎമ്മിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ മിഹിര്‍ദേശായി ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം പരിപാടികള്‍ക്കായി വേര്‍തിരിച്ച സ്ഥലത്ത് പ്രകടനംനടത്താന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുടെപേരില്‍ അനുമതി നിഷേ ധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, കോടതി ഈ വാദം അംഗീകരിച്ചില്ല.

