Spread the love

മോസ്‌കോ: റഷ്യയില്‍ 50 യാത്രക്കാരുമായി തിരിച്ച റഷ്യന്‍ യാത്രാവിമാനം തകര്‍ന്നു. സിഗ്‌നല്‍ നഷ്ടപ്പെട്ട യാത്ര വിമാനം തകര്‍ന്നു വീഴുകയായിരുന്നു മുഴുവന്‍ യാത്രക്കാരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ അമുര്‍ മേഖലയിലൂടെ പറക്കുകയായിരുന്ന എന്‍ 24 എന്ന യാത്രാ വിമാനവുമാണ് തകര്‍ന്നു വീണത്.സൈബീരിയ ആസ്ഥാനമായുള്ള അങ്കാര എയര്‍ലൈന്‍ ചൈനയുടെ അതിര്‍ത്തിയിലുള്ള അമുര്‍ മേഖലയിലെ ഒരു പട്ടണമായ ടിന്‍ഡയ്ക്ക് സമീപത്തുവച്ച് റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമായി.

പ്രാഥമിക വിവരമനുസരിച്ച് അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉള്‍പ്പെടെ 50 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ പൈലറ്റിനുളള പിഴവാണ് അപകടത്തിന് പിന്നിലെ കാരണമെന്നാണ് അറിയുന്നത്