കോട്ടയം : 1200 ലധികം വർഷം പഴക്കമുള്ള അതിപുരാതനമായ നാട്ടകം ആറ് കരകളുടെ അധിപയായ രാജരാജേശ്വരിയായി വാണരുളുന്ന നാട്ടകം പൊൻകുന്നത്ത് കാവ് ശ്രീ ഭഗവതിയമ്മയുടെ ചുറ്റമ്പലം പാരമ്പര്യത്തനിമയും ആധുനിക സങ്കേതിക ജ്ഞാനവും സമന്വയിപ്പിച്ച പൂർണമായും കൃഷ്ണശിലയിൽ പുതിയതായി പണികഴിപ്പിച്ചു.

ചുറ്റമ്പലത്തിൻ്റെയും പ്രദക്ഷിണ വഴിയുടേയും സമർപ്പണം ജൂലൈ 7- തിങ്കൾ അനിഴം നക്ഷത്രത്തിൽ വെളുപ്പിന് 3 നും 4.45 നും മദ്ധ്യേയുള്ള ശുഭമുഹൂർത്വത്തിൽ ക്ഷേത്രം തന്ത്രി മുഖ്യൻ കുരുപ്പയ്ക്കാട്ട് മനയ്ക്കൽ ബ്രഹ്മ ശ്രീ നാരായ ണൻ നമ്പൂതിരി, ഭഗവതിയമ്മയും ഭക്തജനങ്ങൾക്കായി സമർപ്പിക്കുന്നു.
ശേഷം പ്രദക്ഷിണ വഴിയുടെ സമർപ്പണം രാവിലെ 9.30ന് ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവ്വഹിക്കുന്നു.
തുടർന്ന് 10.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ദേവസ്വം, സംസ്കാരിക തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ എ. ക്ഷേത്രം നിർമ്മിച്ച ശിൽപികളെ ആദരിക്കും ബി ജെ പി മുൻ സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി മുഖ്യസന്ദേശവും, മുഖ്യപ്രഭാഷണം മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഐപിഎസും നിർവഹിക്കും.
വൈകുന്നേരം 7.00 മുതൽ കുമാരി ഗംഗാശശിധരൻ നയിക്കുന്ന ഗംഗാതരംഗം നടക്കും.

