Spread the love

തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ശസ്ത്രക്രിയ ഉപകരണമില്ലായ്മ അടക്കമുളള ഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മാധ്യമക്കുറിപ്പിട്ട മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. സി.എച്ച് ഹാരിസിനെതിരെ കടുത്തനടപടിക്ക് സാധ്യതയില്ല. സര്‍ വീസ് ചട്ടലംഘനം കാണിച്ച് വകുപ്പുതലത്തില്‍ താക്കീത് പരിഗണനയിലാണെന്ന് അറിയുന്നു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പ ലും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഹാരിസിന്റെ തുറ ന്നുപറച്ചിലിനെ തള്ളിയ സാ ഹചര്യത്തിലാണിത്. നട പടിയെ ഭയക്കുന്നില്ലെ ന്ന നിലപാടിലാണ് ഡോ. ഹാരിസ്.

മുഖ്യമന്ത്രി പിണ റായി വിജയനും സിപിഎം നേതാക്കളും ഡോക്ടറുടെ നടപടി യെ കഴിഞ്ഞദിവസം വിമര്‍ശി ച്ചിരുന്നു.ഇതോടെ ഡോ. ഹാരിസി നോട് അനകൂലനിലപാടെടുത്ത ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പിന്‍വലിഞ്ഞു. ശിക്ഷാനടപടിയിലേക്ക് പോയാല്‍ ജനവികാരം സര്‍ ക്കാരിനെതിരാക്കുമെന്ന് കരു തുന്നുണ്ട്.

അതേസമയം നടപടി വന്നാല്‍ സമരത്തിലേക്ക് കടക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.ഡോ.സി.എച്ച്.ഹാരിസിന്റെ എഴുത്തു വിവാദമായതിനു പിന്നാലെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) നിയോഗിച്ച നാലംഗ സമിതി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ സമിതി അംഗങ്ങള്‍ രണ്ടാം വട്ട സന്ദര്‍ശനം നടത്തി. തിങ്കളാഴ്ചയും ഇവര്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. മുന്‍പു മൊഴിയെടുത്തവരില്‍ നിന്നുള്‍പ്പെടെ വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പര്‍ച്ചേസിങ് സംവിധാനം പരിഷ്‌കരിക്കണം എന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണു വിവരം. മെഡിക്കല്‍ കോളജുകളില്‍ വര്‍ധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങളും മരുന്നിന്റെയും ഉപകരണങ്ങളുടെയും ലഭ്യതയും വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്്്.