Spread the love
  • വീണ്ടും ബ്രസീൽ, മൂന്നു ഗോളിന് ഹെയ്തിയെ കീഴടക്കി ആധികാരിക വിജയം

 

ലോകകപ്പിൽ ആദ്യമത്സരത്തിലെ സമനിലയ്ക്ക് ശേഷം രണ്ടാം മത്സരത്തിൽ മിന്നും വിജയവുമായി ബ്രസീൽ. ഹെയ്തിയെ മൂന്ന് ഗോളിന് തകർത്തതാണ് ഈ ലോകകപ്പിലെ ആദ്യം വിജയം ബ്രസീൽ സ്വന്തമാക്കിയത്. മാത്യൂസ് കുന്യ ഇരട്ടഗോൾ നേടിയപ്പോൾ വിനീഷ്യസ് ജൂനിയർ ഒരു ഗോൾ നേടി. തുടർച്ചയായുള്ള ആക്രമണങ്ങളിൽ പ്രതിരോധവുമായി ഹെയ്തി താരങ്ങൾ കളിക്കളത്തിൽ നിറഞ്ഞെങ്കിലും ബ്രസീൽ താരങ്ങളുടെ പ്രകടനത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

കളിയുടെ 23-ാം മിനിറ്റിലാണ് മാത്യൂസ് കുന്യ ഒരു റീബൗണ്ടിൽ നിന്നും ആദ്യ ഗോൾ നേടിയത്. പിന്നീട് 36-ാം മിനിറ്റിൽ മദ്ധ്യഭാഗത്ത് നിന്ന് മറ്റൊരു ഗോൾ വലയിലാക്കി കുന്യ ബ്രസീലിന്റെ ലീഡ് ഉയർത്തി. ആദ്യ പകുതിയുടെ ഇ‌ഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയറും സ്കോർ ചെയ്തു. ഹെയ്തിയുടെ പ്രതിരോധത്തിന് മുകളിലൂടെ ലൂക്കോസ് പക്വേറ്റ നൽകിയ പന്തിൽ നിന്നാണ് വിനീഷ്യസിന്റെ ഗോൾ പിറന്നത്.ആദ്യ മത്സരത്തിൽ മൊറാക്കോയ്ക്ക് എതിരേ സ്‌കോർ ചെയ്ത വിനീഷ്യസിന്റെ ഈ ലോകകപ്പിലെ രണ്ടാം ഗോളായിരുന്നു ഇത്.