സോഷ്യൽമീഡിയയിൽ ദിനംപ്രതി നിരവധി വീഡിയോകളാണ് വൈറൽ ആകുന്നതാകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഹരിയാനയിൽ നിന്നും പുറത്ത് വന്ന ഒരു കുടുംബസ്ഥന്റെ പരാതി ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
ഹരിയാനയിലെ റെവാരിയിൽ നിന്നുള്ള ഒരു യുവാവ്, പോലീസ് വീട്ടിലുള്ളപ്പോൾ തന്നെയും തന്റെ കുടുംബാഗങ്ങളെയും തല്ലാൻ ഭാര്യ, 25 ഓളം ബന്ധുക്കളെ വിളിച്ച് വരുത്തിയെന്നും പോലീസുകാർ ഇത് നോക്കി നിൽക്കെ അവർ തങ്ങളെ തല്ലിയ ശേഷം വീട്ടിലുള്ള സ്വർണവുമായി കടന്നെന്നും പരാതിപ്പെട്ടു.
https://twitter.com/i/status/2013915054731936191
സംഭവത്തിന്റെ വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ പോലീസിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

