കാറിൽസഞ്ചരിക്കുമ്പോൾ മറ്റൊരു കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ച രണ്ടുപേർ അറസ്റ്റിൽ. നോയ്ഡയിൽ ആണ് സംഭവം.
സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ചുവന്ന എംജി ഹെക്ടർ ഓടിച്ചുകൊണ്ട് പ്രതികളിലൊരാൾ ഫ്ലയിംഗ് കിസ്സ് നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റൊരു വാഹനത്തിൽ യാത്ര ചെയ്യുന്ന കുടുംബത്തിന് നേരെയാണ് യുവാവ് ഇത് കാണിക്കുന്നത്. കൂടാതെ അശ്ലീല ആംഗ്യങ്ങളും കാണിക്കുന്നുണ്ട്.
സംഭവത്ത്ന്റെ വീഡിയോ അതിവേഗത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അതോടെ കാറിൽ സഞ്ചരിക്കുകയും മറ്റ് യാത്രക്കാരോട് പൊതുവിടത്തിൽ അനുചിതമായി പെരുമാറുകയും ചെയ്ത യുവാക്കൾക്ക് നേരെ നടപടിയെടുക്കണം എന്ന ആവശ്യം ശക്തമാവുകയും ചെയ്തു.

