സ്വതന്ത്ര സ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. തിരുവനന്തപുരം നഗരത്തെ നയിക്കാനുള്ള ബിജെപിയുടെ മേയർ സ്ഥാനാർത്ഥി വി വി രാജേഷ് ആണ്. ഒരു പതിറ്റാണ്ടായി ബിജെപിയുടെ തിരുവനന്തപുരം രാജേഷ്.
കണ്ണമ്മൂല വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ അംഗസംഖ്യ 51 ആയി മാറി.
രാധാകൃഷ്ണന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം ഉറപ്പായത്. മേയര്‍ സ്ഥാനാര്‍ത്ഥിയായി വി.വി രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാധാകൃഷ്ണന്‍ പിന്തുണ അറിയിച്ചത്.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി പാറ്റൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തിയിരുന്നു. വികസിത അനന്തപുരിയെന്ന ആശയവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് രാധാകൃഷ്ണന്റെ കാഴ്ചപ്പാടെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. അതേസമയം, മേയര്‍ തിരഞ്ഞെടുപ്പില്‍ താന്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് കരുതി അഞ്ച് വര്‍ഷവും ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഉറപ്പില്ലെന്നാണ് രാധാകൃഷ്ണന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മേയര്‍ തിരഞ്ഞെടുപ്പിന് മാത്രമാണ് പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
വിവി രാജേഷ് മേയർ സ്ഥാനാർഥി
ചരിത്രത്തിലാദ്യമായി ബിജെപി തിരുവനന്തപുരം നഗരസഭയില്‍ അധികാരം പിടിക്കുമ്ബോള്‍ മേയറാകാനുള്ള നിയോഗം വി.വി രാജേഷിന്.
ബിജെപിയില്‍ ആർ.എസ്.എസിൻ്റെ പിന്തുണയാണ് വിവി രാജേഷിന് മേയർ സ്ഥാനത്ത് എത്താൻ സഹായകമായത്.
എ ബി വി പി യിലും യുവമോർച്ചയിലും രാജേഷിൻ്റെ സമകാലീനനായിരുന്ന അഡ്വ . എസ് . സുരേഷ്, രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായതിന് പിന്നാലെ പാർട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി .തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായിരുന്ന രാജേഷ് ഒതുക്കപ്പെട്ടതായി ചിലർ പ്രചരിപ്പിച്ചിരുന്നു.
തിരുവനന്തപുരം ഡെപ്യൂട്ടി മേയറാകുന്ന ആശാ നാഥ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള നേതാവായ ആശാനാഥ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിൻകീഴ് സംവരണ മണ്ഡലത്തില്‍ മത്സരിച്ച് ബി ജെ പി യുടെ വോട്ട് വിഹിതം കാര്യമായി വർദ്ധിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ആശാനാഥിനെ ഡെപ്യൂട്ടി മേയറാക്കിയതിലൂടെ പട്ടിക ജാതി വോട്ട് സമാഹരിക്കാനുകുമെന്നാണ് ബി ജെ പി യുടെ പ്രതീക്ഷ
മേയർ സ്ഥാനത്തേക്ക് പരിഗണിച്ച മുൻ ഡിജിപി ശ്രീലേഖ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവില്‍ നിന്ന് മത്സരിക്കുന്നതിന് സാധ്യതയുണ്ട്. ശ്രീലേഖ അവഗണിക്കപ്പെട്ടു എന്ന് പ്രചരിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന ആശങ്ക ബി ജെ പി ക്കുണ്ട്.
സി പി ഐ യുടെ വിദ്യാർത്ഥി വിഭാഗമായ എ ഐ എസ് എഫിലൂടെ പൊതു രംഗത്തെത്തിയ വിവി രാജേഷ് സി പി ഐ ബന്ധം ഉപേക്ഷിച്ചാണ് എബിവിപി വഴി ബി ജെ പി യിലെത്തിയത്

