കോട്ടയത്തെ 6 നഗരസഭകളിലും യുഡിഎഫ് അധ്യക്ഷപദവിയിൽ. ഇതോടെ അഞ്ചു നഗരസഭകളും യുഡിഎഫ് ഭരണത്തിലായി. കോട്ടയം ചങ്ങനാശ്ശേരി, വൈക്കം, ഏറ്റുമാനൂർ നഗരസഭകളിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വന്നു. ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സ്ഥാനത്ത് മുസ്ലിം ലീഗ് ആണ്
പാലാ നഗരസഭ സ്വതന്ത്രന്മാരുടെ പിന്തുണയോടെ യുഡിഎഫ് പിടിച്ചു. ബിനു പുളിക്കക്കണ്ടത്തിൻ്റെ മകൾ ദിയ ആണ് ചെയർപേഴ്സൺ. 21 വയസ്സുള്ള ദിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷയാണ്’
ഈരാറ്റുപേട്ട നഗരസഭയുടെ ചെയർമാനായി മുസ്ലിം ലീഗിലെ അഡ്വ. വി.പി. നാസറിനെ തെരഞ്ഞെടുത്തു.
16 വോട്ടുകൾ നേടിയാണ് വി.പി. നാസർ തെരഞ്ഞെടുക്കപ്പെട്ടത്.സജു എസ് വരണാധികാരിയായിരുന്നു.
എൽ.ഡി.എഫിന്റെ ഇ.എ. സവാദ് ഇഞ്ചക്കാടൻ, എസ്.ഡി.പി.ഐയുടെ സുബൈർ വെള്ളാപ്പള്ളി എന്നിവരും ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സര രംഗത്ത് ഉണ്ടായിരുന്നു.എൽ.ഡി.എഫിന് 10 ഉം എസ്.ഡി.പി.ഐക്ക് 3 വോട്ടും ലഭിച്ചു.
വൈക്കം നഗരസഭ അധ്യക്ഷനായി കോൺഗ്രസിലെ അബ്ദുൽ സലാം റാവുത്തർ വിജയിച്ചു
27 അംഗ കൗൺസിലിൽ ബിജെപിയുടെ രണ്ട് അംഗങ്ങളും രണ്ട് സ്വതന്ത്രരും വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.
ഒരു ബി ജെ പി അംഗം ഹാജരായില്ല. യുഡിഎഫിന് അംഗങ്ങളും എൽഡിഎഫിന് ഒൻപത് അംഗങ്ങളുമാണുളളത്.
എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഡി.രഞ്ജിത്ത്കുമാറിനെ നാലു വോട്ടുകൾക്കാണ് റാവുത്തർ പരാജയപ്പെടുത്തിയത്.
നഗരസഭയിൽ ചെയർമാൻ സ്ഥാനം മൂന്നുപേർക്കു പങ്കിടാനാണ് നിലവിൽ ധാരണ.
കോൺഗ്രസ് നേതൃത്വത്തിന്റെ ഔദോഗിക തീരുമാനം വരുമ്പോൾ ഒരാളെക്കൂടി പരിഗണിക്കുമെന്നും അഭ്യൂഹമുണ്ട്.
മൂന്നുവർഷം അബ്ദുൽസലാം റാവുത്തർക്ക് ചെയർമാൻസ്ഥാനമെന്നാണ് നിലവിലെ ധാരണ.
അടുത്ത ഓരോ വർഷം കോൺഗ്രസ് അംഗങ്ങളായ ഇടവട്ടം ജയകുമാർ, പി.ഡി.പ്രസാദ് എന്നിവർ ചെയർമാൻ ആകും.
ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി യു ഡി എഫിലെ ജോമി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു.
16 വോട്ടുകളുമായാണ് ജോമി ജോസഫ് ചെയർമാൻ സ്ഥാനത്ത് എത്തിയത്.
എൽ.ഡി.എഫിലെപി.എ നസീർ 9 വേട്ടുകളും, ബി.ജെ.പി.യിലെ എൻ.പി.കൃഷ്ണകുമാറിന് 8 വോട്ടുകളുമാണ് ലഭിച്ചത്.4 സ്വതന്ത്രർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു
സ്വതന്ത്ര അംഗങ്ങളായി മത്സരിച്ച് വിജയിച്ച കുഞ്ഞുമോൻ പുളിമൂട്ടിൽ,
സന്ധ്യ മനോജ്,ശക്തി റെജി കേളമാട്ട് എന്നിവരുടെ പിന്തുണയോടെയാണ് യു ഡി എഫ് അധികാരത്തിലെത്തിയത്.
ദിയ പുളിക്കക്കണ്ടം പാലാ നഗരസഭ ചെയർപേഴ്സൺ
സ്വതന്ത്ര അംഗമായി തെരഞ്ഞെടുക്കപ്പെട്ട ദിയ പുളിക്കക്കണ്ടം യു ഡി എഫ് പിന്തുണയോടെ പാലാ നഗരസഭ ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു.
പ്രതിപക്ഷത്തെ മുതിർന്ന അംഗം ബെറ്റി ഷാജു തുരുത്തേലിനെയാണ് ദിയ ദയയില്ലാതെ തോൽപ്പിച്ചത്.
21കാരിയായ ദിയ 14 വോട്ടുകൾ നേടിയാണ്വിജയിച്ചത്സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സനാണ് ദിയബിനു .
പാലാ നഗരസഭയിലെ വാർഡ് 15 നെയാണ് ദിയ ബിനു പ്രതിനിധീകരിക്കുന്നത്.14 നെ അഛനായ ബിനു പുളിക്കക്കണ്ടവും ,ബിനുവിൻ്റെ സഹോദരനായ ബിജു പുളിക്കക്കണ്ടം വാർഡ് 13 നെയും പ്രതിനിധീകരിക്കുന്നു
ഏറ്റുമാനൂർ നഗരസഭയിൽ ടോമി പുളിമാന്തുണ്ടം ചെയർമാൻ, പുഷ്പ വൈസ് ചെയർപേഴ്സൺ
ഏറ്റുമാനൂർ നഗരസഭാധ്യക്ഷനായി ടോമി കുരുവിള പുളിമാന്തുണ്ടം തെരഞ്ഞെടുക്കപ്പെട്ടു.
36 അംഗ കൗൺസിലിൽ 21 വോട്ടുകൾ നേടിയാണ് ടോമി പുളിമാന്തുണ്ടം ചെയർമാനായി വിജയിച്ചത്.
കോൺഗ്രസ് പ്രതിനിധിയായ പുഷ്പ കുമാരിയാണ് വൈസ് ചെയർപേഴ്സൺ വിജയിച്ചു.
സ്വതന്ത്ര സ്ഥാനാർത്ഥികളായി വിജയിച്ച ടി.പി മോഹൻദാസിന്റെയും, ബീന ഷാജിയുടെയും വോട്ടുകൾ അസാധുവായി.
എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഇ.എസ് ബിജു 6 വോട്ടുകൾ നേടി. എൻഡിഎ പ്രതിനിധിയായി മത്സരിച്ച വേണുഗോപാലൻ നായർ 7 വോട്ടുകളും നേടി.
ഉച്ചകഴിഞ്ഞ് നടന്ന വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച പുഷ്പ കുമാരിയും വിജയിച്ചു.
ടേം അടിസ്ഥാനത്തിൽ ഏറ്റുമാനൂർ നഗരസഭയിൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ പങ്കുവയ്ക്കും.
ആദ്യ രണ്ടര വർഷം കോൺഗ്രസും, തുടർന്നുള്ള ഒന്നരവർഷം കേരള കോൺഗ്രസ് ജോസഫ് വിഭാഗവും, അവസാനത്തെ ഒരു വർഷം വീണ്ടും കോൺഗ്രസും ചെയർമാൻ സ്ഥാനം പങ്കുവയ്ക്കാനാണ് ധാരണ.

