ടൊറന്റോ: ടൊറന്റോ സർവകലാശാല സ്‌കാർബറോ കാമ്പസിന് സമീപം ഉണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു.
ഗവേഷണ വിദ്യാർഥിയായ ശിവങ്ക് അവസ്തിയാണ് (20) അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ സ്കാർബറോ ക്യാംപസിന് സമീപം ആണ് സംഭവം.
ഹൈലാൻഡ് ക്രീക്ക് ട്രയൽ, ഓൾഡ് കിങ്സ്റ്റൺ റോഡ് പ്രദേശത്ത് ഒരാൾ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയപ്പോഴെക്കും ശിവാങ്ക് മരിച്ചിരുന്നു. വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. പൊലീസ് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
അതേസമയം പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

