Spread the love

വൈക്കം: വൈക്കത്ത് കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് ശ്രീനാരായണ വിലാസം ഉഴുത്തേല്‍ പ്രമോദിന്റെ ഭാര്യ ആശ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30-നായിരു വൈക്കം-തലയോലപ്പറമ്പ് റോഡില്‍ ചാലപ്പറമ്പിന് സമീപം അപകടം നടന്നത്.

ആശയുടെ ഒപ്പമുണ്ടായിരുന്ന പ്രമോദിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടെയ്‌നറിന്റെ അടിയില്‍പ്പെട്ട ആശ തൽക്ഷണം മരിച്ചു. വൈക്കം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.