Spread the love

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി ലഭിക്കുന്ന നേട്ടമാണിത്.
2018 മുതല്‍ ആരംഭിച്ച നിരന്തരമായ പരിശ്രമത്തിന്റെയും സര്‍വ്വതലങ്ങളിലുമുള്ള പ്രവര്‍ത്തകരുടെ കൂട്ടായ പ്രയത്നത്തിന്റെയും ഫലമായിട്ടാണ് അംഗീകാരം.
ദേശീയ നിലവാരത്തിലുള്ള NABH Certification (National Accreditation Board for Hospitals & Healthcare Providers – Emerald) അംഗീകാരം ലഭിച്ചത് ആശുപത്രിയുടെ സേവന നിലവാരത്തിനും പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ക്കും ലഭിച്ച ഏറ്റവും ഉയര്‍ന്ന അംഗീകാരം കൂടിയാണ്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സയുടെ, പ്രത്യേകിച്ച് അത്യാഹിത വിഭാഗത്തിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുന്‍പോട്ടു വെച്ച Quality Improvement Initiative എന്ന പദ്ധതിയുടെ ചുവടു പിടിച്ചാണ് ഈ നേട്ടം. എമര്‍ജന്‍സി വിഭാഗത്തില്‍ ഒരു പ്രൊഫസര്‍, 4 അസിസ്റ്റന്റ് പ്രൊഫസര്‍, 10 സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍ എന്നിവരെയും നിയമിച്ചതോടെയാണ് NABH അംഗീകാരത്തിന് ഈ വിഭാഗം സജ്ജമായത്.

ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ. കെ വി വിശ്വനാഥന്‍ എന്നിവര്‍ നല്‍കിയ നേതൃത്വവും നിര്‍ണായകമായി .

ആശുപത്രിയുടെ അക്കാദമികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ
ഡോ. വര്‍ഗീസ് പി പുന്നൂസ് പ്രിന്‍സിപ്പള്‍, ഡോ. ടി. കെ. ജയകുമാര്‍ സൂപ്രണ്ടന്റ്, ഡോ. അജിത് കുമാര്‍ വൈസ് പ്രിന്‍സിപ്പള്‍, ഡോ. രതീഷ് കുമാര്‍ ആര്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റ്, ഡോ. അഞ്ജലി പ്രേം ഡെപ്യൂട്ടി സൂപ്രണ്ടന്റ്, ഡോ. സിറില്‍ ജേക്കബ് കുര്യന്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റ്, ഡോ. സാം ക്രിസ്റ്റി മാമ്മന്‍ ആര്‍.എം.ഒ, ഉഷാ പി കെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവരുടെ ഏകോപിതമായ പരിശ്രമം NABH അംഗീകാരത്തിന് നിര്‍ണായകമായി.

ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ Quality Improvement Cell നോഡല്‍ ഓഫീസര്‍ ഡോ. സരിത ജെ. ഷേണായി, കോര്‍ഡിനേറ്റര്‍മാരായ നൈസ്‌മോള്‍ ജോര്‍ജ്ജ്, ചൈത്ര ആര്‍, രാജലക്ഷമി എസ്, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കോര്‍ഡിനേറ്റര്‍മാരായ ബിജോ ലൂക്കോസ്, സീമ എസ്, ട്രീസ ജോര്‍ജ്ജ്, ക്ലിനിക്കല്‍ നഴ്‌സിംഗ് എഡ്യുക്കേഷന്‍ യൂണിറ്റ് കോര്‍ഡിനേറ്റര്‍മാരായ സ്മിത എസ്, റോസി ജോണ്‍ എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആശുപത്രിയുടെ എല്ലാ വിഭാഗം ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരം.

ഇതിനുമുമ്പ് തന്നെ ആശുപത്രി LaQshya Accreditation (പ്രസവ-പ്രസവാനന്തര സേവനങ്ങള്‍ക്കുള്ള ദേശീയ നിലവാര അംഗീകാരം) ഉം KUHS A+ Grade Accreditation-ഉം നേടിയിട്ടുണ്ട്.

രോഗിസൗഹൃദ സേവനങ്ങള്‍, സുരക്ഷാ പ്രോട്ടോകോളുകള്‍, ശുചിത്വം, അടിയന്തര സേവനങ്ങളുടെ കാര്യക്ഷമത, നിലവാരനിയന്ത്രണം തുടങ്ങിയ എല്ലാ മേഖലകളിലും നടപ്പാക്കിയ പുരോഗതികളെ അടിസ്ഥാനമാക്കിയാണ് അംഗീകാരം ലഭിച്ചത്. ഈ അംഗീകാരം രോഗികള്‍ക്ക് കൂടുതല്‍ നിലവാരമുള്ള ചികിത്സയും സുരക്ഷിതമായ ആശുപത്രി പരിസരവും ഉറപ്പാക്കുന്നതിനുള്ള കൃത്യമായ മാര്‍ഗരേഖകള്‍ പാലിക്കുന്നതിന്റെ തെളിവാണ്.