ശബരിമല ഉള്‍പ്പടെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇന്ന് കാര്‍ത്തിക ദീപം തെളിയും. ചക്കുളത്തുകാവിലും കുമാരനല്ലൂരിലും വൈക്കം ഉദയനാപുരത്തും ഇന്ന് തൃക്കാര്‍്ത്തിക മഹോത്സവം ആണ്. വീടുകളിലും ചെരാതുകളില്‍ തൃക്കാര്‍ത്തിക ജ്വലിക്കും.
ചക്കുളത്തുകാവില്‍ മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ പൊങ്കാല നിവേദ്യം തയാറാക്കാന്‍ ആദ്യ മൂന്നു പിടി ഉണക്കലരി ഇടും. തുടര്‍ന്നു വിശിഷ്ടാതിഥികളും ഭക്തരും അഗ്നി പകരും. പണ്ടാര പൊങ്കാല അടുപ്പിലെ അഗ്‌നിയില്‍ നിന്നു പകര്‍ന്നെടുക്കുന്ന ദീപം മറ്റു പൊങ്കാല അടുപ്പുകളിലേക്കു പകരും. ഉച്ചയോടെ പൊങ്കാല അവസാനിക്കും. ക്ഷേത്രത്തിലും സമീപപ്രദേശങ്ങളിലുമായി വീട്ടമ്മാമാര്‍ നൂറുകണക്കിനു പൊങ്കാലകലങ്ങളിലാണ് നിവേദ്യം തയാറാക്കുന്നത്.
കോട്ടയം കുമാനരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ പുലര്‍ച്ചെ തൃക്കാര്‍ത്തിക ദര്‍ശനം തുടങ്ങി. ഉച്ചയ്ക്ക് ഒന്നുവരെ ദര്‍ശനം നടത്താം..രാവിലെ 10 മുതല്‍ മഹാപ്രസാദമൂട്ട്. കിഴക്കേനടയിലെ നടപ്പന്തലില്‍ വൈകിട്ട് 5.30നു തൃക്കാര്‍ത്തിക ദേശവിളക്കും എഴുന്നള്ളിപ്പും രാത്രി 10നു മതിലകത്ത് എഴുന്നള്ളിപ്പോടെ ദേശവിളക്ക് സമാപിക്കും. നാളെയാണ് ആറാട്ട്.

