Spread the love

കരുത്തുറ്റ ജനാധിപത്യത്തിന് സംശുദ്ധമായ വോട്ടർ പട്ടിക എന്ന മുദ്രാവാക്യം ഉയർത്തി ബിസിഎം കോളേജും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ വിദ്യാഭ്യാസ പദ്ധതിയായ SVEEP ന്റെ ജില്ലാ ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന സാംസ്കാരിക പ്രചരണ പരിപാടിയായ “വോട്ടത്തോൺ” നാളെ ഉച്ചയ്ക്ക് 1:30ന് ബിസിഎം കോളേജിൽ നിന്നും ആരംഭിക്കുന്നു.

വിവിധ സംസ്ഥാനങ്ങളുടെ തനത് സംസ്കാരം വിളിച്ചോതുന്ന വേഷവിധാനങ്ങളും, മറ്റു കലാരൂപങ്ങളും അണിനിരക്കുന്ന വിദ്യാർത്ഥി റാലി തിരുനക്കര ഗാന്ധി സ്ക്വയറിൽ എത്തിച്ചേരും. തുടർന്ന് തിരഞ്ഞെടുപ്പ് ബോധവൽക്കരണം പ്രമേയമാക്കിയ തെരുവ്നാടകം, മൂകാഭിനയം, സംഘനൃത്തം തുടങ്ങിയവ അവതരിപ്പിക്കും. വോട്ടവകാശ വിനിയോഗ പ്രതിജ്ഞയും മനുഷ്യ ചങ്ങലയും അടക്കമുള്ള പരിപാടികൾ ജില്ലാ കളക്ടർ ശ്രീ ചേതൻ കുമാർ മിണ ഐഎഎസ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. തോമസ് കെ. വി. അധ്യക്ഷത വഹിക്കും. കോളേജ് മാനേജർ ഫാ. എബ്രഹാം പറമ്പേട്ട്, സ്വീപ് കോട്ടയം ജില്ലാ നോഡൽ ഓഫീസർ അമാനത്ത് പി. എ, കോളേജ് ബർസാർ ഫാ. ഫിൽമോൻ കളത്ര എന്നിവർ ചടങ്ങിൽ പങ്കെടുക്കും