Spread the love

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. ഇപ്പോൾ സീരിയലിൽ നിന്നും ചെറിയ ബ്രേക്ക് എടുത്ത് മാറി നിൽക്കുന്ന നടി സോഷ്യൽ മീഡിയയിലും യൂട്യൂബിലും വളരെ അധികം സജീവമാണ്. ശ്രീകുട്ടിയുടെ യൂട്യൂബ് വ്ളോഗിലൂടെ മകൾ വേദയും ഭർത്താവ് മനോജും അടക്കം അനിയത്തിയും അമ്മയും എല്ലാം പരിചിതരായി.

അതേസമയം തെറ്റിദ്ധരിപ്പിയ്ക്കുന്ന വിധം തംപ്നെയിൽ ഇട്ടുകൊണ്ട വീഡിയോ ചെയ്യുന്നതിലും ശ്രീകുട്ടി ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. പലപ്പോഴും താൻ ഗർഭിണിയാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തംപ്നെയിലും ക്യാപ്ഷനുമൊക്കെയാണ് ശ്രീകുട്ടി ഇടാറുള്ളത്. ഇപ്പോഴിതാ ഏറ്റവുമൊടുവിൽ അത്തരം മറ്റൊരു തംപ്നെയിലുമായി എത്തിയിരിക്കുകയാണ് ശ്രീക്കുട്ടി.

2 വർഷങ്ങൾക്കുശേഷം വേദയ്ക്ക് കൂട്ടായി ഒരാൾ വരുന്നു എന്ന ക്യാപ്ഷനോടെയാണ് ശ്രീക്കുട്ടി പ്ര​ഗ്നൻസി റിവീലിങ് വ്ലോഗ് പങ്കുവെച്ചത്. കുഞ്ഞ് പിറക്കാൻ പോകുന്നത് ശ്രീക്കുട്ടിക്കല്ല. സഹോദരി ചീമയ്ക്കാണ്. നാലാം മാസക്കെ ചെക്കപ്പിനായി സഹോദരിക്കൊപ്പം ആശുപത്രിയിൽ പോയതിന്റെ വിശേഷങ്ങളും പുതിയ വ്ലോ​ഗിൽ ശ്രീക്കുട്ടി ഉൾപ്പെടുത്തിയിട്ടുണ്ട്.