Spread the love

കൊച്ചി :പച്ച നിറത്തിലുള്ള പട്ടുസാരിയിൽ മനോഹരമായി അണിഞ്ഞൊരുങ്ങിയുള്ള മീനാക്ഷി ദിലീപിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. നടിയും അടുത്ത സുഹൃത്തുമായ നമിത പ്രമോദിന്റെ സാരി ബ്രാൻഡായ ‘നമ്മ ദേശി’ക്കായാണ് മീനാക്ഷി മോഡലായത്.

ചുവപ്പ് നിറത്തിലുള്ള തിരശ്ശീലയുടെ പശ്ചാത്തലത്തിലാണ് മീനാക്ഷിയുടെ ചിത്രങ്ങൾ. സ്ലീവ്‌ലെസ് ബ്ലൗസാണ് വേഷത്തിനൊപ്പം ധരിച്ചിരിക്കുന്നത്. ‘ഓരോ ഞൊറിയഴകിലും കാലാതീതം’ എന്ന കുറിപ്പോടെയാണ് മീനാക്ഷി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ ശ്രദ്ധയും ലഭിച്ചു. സാരിയുടെ ഭംഗിയല്ല, മീനാക്ഷിയുടെ മുഖസാദൃശ്യമാണ് ചിലര്‍ പരിശോധിക്കുന്നത്. മഞ്ജു വാര്യരെ പോലെ തന്നെയുണ്ട് എന്ന് പറയുന്നവരും, അല്ല, മായാമോഹിനി എന്ന ചിത്രത്തിലെ ദിലീപിന്റെ ഛായയാണെന്നും പറയുന്നവരെ കമന്റില്‍ കാണാം

നമിത പ്രമോദിന്റെ ബ്രാൻഡിനായി മീനാക്ഷി മോഡലാകുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ നടി കാവ്യ മാധവന്റെ സാരി ബ്രാൻഡായ ‘ലക്ഷ്യ’യ്ക്കായും മീനാക്ഷി ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു.

മീനാക്ഷി സിനിമയിലേക്ക് എത്തുന്നത് എപ്പോഴാണെന്ന ചോദ്യം ആരാധകർ സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി ഉന്നയിക്കാറുണ്ട്. മോഡലിങ്ങിനൊപ്പം നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം ഡോക്ടറായി ജോലി ചെയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ.