Spread the love

കൊച്ചി: മൂവാറ്റുപുഴ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ റൈറ്ററായി സേവനമനുഷ്ഠിക്കുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് സസ്പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി (എറണാകുളം റൂറല്‍) നിയോഗിച്ച ആഭ്യന്തര ഓഡിറ്റ് സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.2018 മുതല്‍ നാല് വര്‍ഷത്തിനിടെ 16.76 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ ശാന്തി കൃഷ്ണ എന്ന ഈ ഉദ്യോഗസ്ഥ നടത്തി എന്നാണ് പ്രാഥമികമായി കണ്ടെത്തിയത്.

സീനിയര്‍ പോലീസ് ഉദ്യോഗസ്ഥയായ ശാന്തിക്ക് 20 വര്‍ഷമായി സര്‍വീസിലുണ്ട്. വകുപ്പുതല അന്വേഷണത്തില്‍ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഭാരതീയ ന്യായ സംഹിത പ്രാബല്യത്തില്‍ വരുന്നതിനും അഴിമതി നിരോധന നിയമത്തിനും മുമ്പുള്ള സമയത്ത തുടങ്ങി കുറ്റകൃത്യമായതിനാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

മൂവാറ്റുപുഴ പോലീസ് വീണ്ടും സമര്‍പ്പിച്ച എഫ്ഐആര്‍) പ്രകാരം, പ്രതിട്രഷറി രസീതുകളും ബാങ്ക് രസീതുകളും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ രേഖകളില്‍ കൃത്രിമം കാണിച്ച് സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുത്തു. മൂവാറ്റുപുഴ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് ഈടാക്കിയ പിഴ ഡെപ്പോസിറ്റ് ചെയ്യാന്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ അതാത് ദിവസത്തേക്ക് ഈടാക്കിയതിനേക്കാള്‍ കുറഞ്ഞ പിഴയാണ് ബാങ്കില്‍ അടച്ചതെന്നും ട്രഷറി രസീതുകളും ബാങ്ക് രസീതുകളും തിരിമറി നടത്തി ഇതു മറച്ചുവെച്ചതായും ആരോപിക്കപ്പെടുന്നു.റൂറല്‍ പോലീസിന്റെ ഇന്റേണല്‍ ഓഡിറ്റ് സംഘം പൊരുത്തക്കേടുകള്‍ കണ്ടെത്തികേസ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് (വിഎസിബി) കൈമാറിയേക്കും