കൊച്ചി: ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടനെ അനുകൂലിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. തന്നെ അഴിക്കുള്ളിലാക്കാൻ ശ്രമിച്ചവരോട് പോലും ദിലീപിന് പകയില്ലെന്ന് ശാന്തിവിള തന്റെ പുതിയ വീഡിയോയിലൂടെ പറയുന്നു.
“ഞാൻ ആരോടും ഒന്നും പറയില്ല, ദൈവമുണ്ടല്ലോ. ഒന്നുമില്ലെങ്കിലും എന്റെ മീനുവിന് ജന്മം നൽകിയവളല്ലേ എന്ന് ദിലീപ് എന്നോട് പറഞ്ഞു. ഈശ്വര വിശ്വാസവും രണ്ടു പെൺമക്കളുടെ അച്ഛനും കൂടിയായ ദിലീപിന് ഇങ്ങനെയൊരു കുറ്റം ചെയ്യാൻ കഴിയില്ല,” ശാന്തിവിള ദിനേശ് വ്യക്തമാക്കി.
ദിലീപിന്റെ വീട് ഒരു വലിയ കൂട്ടുകുടുംബം പോലെയാണെന്നും സഹോദരങ്ങളും ബന്ധുക്കളും എപ്പോഴും അവിടെയുണ്ടാകുമെന്നും ശാന്തിവിള പറഞ്ഞു പറഞ്ഞു.

