Spread the love

തിരുവനന്തപുരം: കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍. യുഡിഎഫ് സഹകരണ ചർച്ചകൾക്കിടെ ഐഷ പോറ്റി കോൺ​ഗ്രസ് വേദിയിലെത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സ്വീകരിച്ചത്. സമര വേദിയിൽ വെച്ച് ഐഷ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി.

കൊട്ടാരക്കരയില്‍നിന്നു മൂന്നു തവണ എംഎല്‍എയായ ഐഷാ പോറ്റി 3 പതിറ്റാണ്ടു നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസില്‍ എത്തുന്നത്.

അതേസമയം, ഇത് സന്തോഷ നിമിഷമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി.