മുന്‍ സമൂഹപെരിയോന്‍ കോമനകളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ വിടവാങ്ങി
അമ്പലപ്പുഴ പേട്ടസംഘം രക്ഷാധികാരിയും മുന്‍ സമൂഹപെരിയോനുമായ കോമനകളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ (93) അന്തരിച്ചു. തുടര്‍ച്ചയായി 21 വര്‍ഷം അമ്പലപ്പുഴ സംഘത്തെ പേട്ടതുള്ളലിനു അമ്പലപ്പുഴ സംഘത്തെ നയിച്ചു.കരുവാറ്റ എസ്‌കെവി എന്‍എസ്എസ് യുപി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്.രണ്ടു പതിറ്റാണ്ട് എരുമേലി പേട്ടതുള്ളലിനും ശബരിമല തീര്‍ഥാടനത്തിനും അമ്പലപ്പുഴ സംഘത്തെ നയിച്ചു. 400 ല്‍ അധികം തവണ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. 350നു മേല്‍ ആഴി പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. 2021 ല്‍ പ്രായാധിക്യത്തെ തുടര്‍ന്ന് സ്വയം സ്ഥാനമൊഴിഞ്ഞു.
ആധ്യാത്മിക പ്രഭാഷകനും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വികസന ട്രസ്റ്റ് രക്ഷാധികാരിയുമാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി, അയ്യപ്പ ഭക്തസംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: പരേതയായ സുകുമാരിയമ്മ (റിട്ട. അധ്യാപിക). മക്കള്‍: കെ.സി.ഹരികുമാര്‍ (അധ്യാപകന്‍, വിഎച്ച്എസ്എസ്, കണിച്ചുകുളങ്ങര), കെ.സി.കൃഷ്ണകുമാര്‍ (അസിസ്റ്റന്റ് എഡിറ്റര്‍, മാതൃഭൂമി കോഴിക്കോട്). മരുമക്കള്‍: എസ്. മഞ്ജുഷ (മജിസ്‌ട്രേട്ട് കോടതി, ഹരിപ്പാട്), ടി.ആര്‍. ജയദേവി (അധ്യാപിക, ഭാരതീയ വിദ്യാഭവന്‍ രാമനാട്ടുകര) സംസ്‌കാരം നടത്തി.

