Spread the love

 

വി ഡി സതീശൻ നെ മുഖ്യമന്ത്രിയായി തീരുമാനിച്ച കോൺഗ്രസ് തീരുമാനത്തിൽ കടുത്ത അമർഷത്തിൽ രമേശ് ചെന്നിത്തല. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് അരമണിക്കൂർ രാഹുൽ ഗാന്ധി രമേശുമായി ഫോണിൽ സംസാരിച്ചിരുന്നു. അപ്പോൾ തന്നെ തീരുമാനത്തിലുള്ള വിയോജിപ്പ് അറിയിച്ചു എന്നാണ് സൂചന. താൻ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് രമേശ് അറിയിച്ചിരിക്കുന്നത്. തന്റെ സീനിയോറിട്ടി പരിഗണിച്ചില്ലെന്ന വിമർശനവും രമേശ് ഉയർത്തി

 

അതിനിടെ തിങ്കളാഴ്ച വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.മുഖ്യമന്ത്രി ആരെന്നകാര്യത്തിൽ ഇന്നലെത്തന്നെ തീരുമാനമായിരുന്നു. ഇന്നുരാവിലെ കെ സി വേണുഗോപാലുമായി രാഹുൽ ഗാന്ധി ഒരുമണിക്കൂറാേളം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് രമേശ് ചെന്നിത്തലയുമായി അരമണിക്കൂറോളം രാഹുൽ ഗാന്ധി ഫാേണിൽ സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടന്നത്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുവെന്ന് കെസി വേണുഗോപാൽ അറിയിച്ചു. എന്നാൽ തീരുമാനത്തിൽ രമേശ് ചെന്നിത്തല എതിർപ്പ് അറിയിച്ചതായാണ് വിവരം.

കേരളത്തിൽ ചരിത്രം വിജയം നേടാൻ യുഡിഎഫിനെ സഹായിച്ചത് വിഡി സതീശനായിരുന്നെങ്കിലും ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ കെസി വേണുഗോപാലിനായിരുന്നു എങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരം കണക്കിലെടുത്താണ് കോൺഗ്രസ് നേതൃത്വം വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഘടകകക്ഷികളുടെയും പിന്തുണ സതീശനായിരുന്നു.കെപിസിസിയുടെ മുൻ ഭാരവാഹികളും സതീശനെ പിന്തുണച്ചു.

102 സീ​റ്റുമായി ചരിത്ര വിജയം നേടിയിട്ടും 10 ദിവസമായി മുഖ്യമന്ത്രി ആരെന്ന് കണ്ടെത്താനാകാതെ കഷ്ടപ്പെടുകയായിരന്നു കോൺഗ്രസ് നേതൃത്വം