Spread the love

വിഡി സതീശനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നതായി എ ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. താൻ അടിയുറച്ച കോൺഗ്രസുകാരനാണ്. സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. 102 അംഗങ്ങളുമായി വിജയിച്ച യുഡിഎഫിന് നല്ല ഭരണം കാഴ്ചവെക്കാൻ കഴിയും.അതിന് ആശംസകൾ – ന്യൂഡൽഹിയിൽ കെ സി വേണുഗോപാൽ പറഞ്ഞു