Spread the love

അനിശ്ചിതത്വം വഴിമാറുന്നു. വിജയ് ഇനി തമിഴ്‌നാട് നയിക്കും

ന്യൂഡല്‍ഹി: ടി.വി.കെ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് ഇടപെടല്‍. രണ്ട് എം.എല്‍.എമാരുടെ പിന്തുണ ടി.വി.കെയ്ക്ക് നല്‍കുമെന്നുെള്ള വി.സി.കെ കത്ത് ടി.വി.കെയ്ക്ക് നല്‍കി. ഇതോടെ ടി.വി.കെയ്ക്ക് കേവല ഭൂരിപക്ഷത്തിനു വേണ്ട 118 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. കത്ത് ലഭിച്ച കാര്യം വി.സി.കെയുടെ മുന്‍ നേതാവും ടി.വി.കെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ആധവ് അര്‍ജുന ് സ്ഥിരീകരിച്ചു.വിസികെയുടെ പിന്തുണ ലഭിച്ചതിന് പിന്നാലെ മുസ്ലീം ലീഗും ടിവികെയ്ക്ക് പിന്തുണ നല്‍കി. കോണ്‍ഗ്രസ് പിന്തുണച്ചിട്ടും സര്‍ക്കാര്‍ രൂപീകരണം വൈകിയതിനെ തുടര്‍ന്ന് ഇന്ത്യാബ്ലോക്കിലെ ഘടകകക്ഷിയായ വി.സി കെയോട് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു.വി.സി.കെയ്ക്ക് മന്ത്രി സ്ഥാനം നല്‍കാന്‍ ധാരണയായെന്നും അറിയുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളില്‍ നിന്നും അണ്ണാ ഡി.എം.കെ നേരത്തെ പിന്‍വാങ്ങിയിരുന്നു. പുതുച്ചേരിയില്‍ കഴിഞ്ഞിരുന്ന എം.എല്‍.എമാരെ ചെന്നൈയില്‍ എത്തിച്ച ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി സര്‍ക്കാര്‍ രൂപീകരിക്കുന്ന പാര്‍ട്ടിക്ക് ആശംസകള്‍ എന്ന് സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചു. ഇത് അണ്ണാ ഡി.എം.കെ പിന്‍വാങ്ങുന്നതിന്റെ സൂചനയായിട്ടാണ് തമിഴക രാഷ്ട്രീയം കാണുന്നത്.

പാര്‍ട്ടി അദ്ധ്യക്ഷന്‍ തോല്‍ തിരുമാളവനെ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലുകാര്‍ജ്ജുന്‍ ഖാര്‍ഗെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ‘ഇന്ത്യ’ മുന്നണിയില്‍ പെട്ട വി.സി.കെ ടി.വി.കെയ്ക്ക് പിന്തുണ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നായിരുന്നു പിന്തുണ കത്ത് ലഭിച്ചത്.

വിജയ് അശോക് നഗറിലേക്കുള്ള വി.സി.കെ ഓഫീസിലേക്ക് എത്തുമെന്നാണറിയുന്നത്. ഇവിടെ പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്നു തന്നെ ഗവര്‍ണറെ കാണാനും സാദ്ധ്യതയുണ്ട്. ഞങ്ങളെ ഒതുക്കാന്‍ ശ്രമിച്ചാലും ഒടുവില്‍ നമ്മള്‍ തീരുമാനിക്കും ആര് ഭരിക്കണമെന്ന്. എന്ന് സമൂഹമാദ്ധ്യമങ്ങളില്‍ വി.സി.കെ നിയുക്ത എം.എല്‍.എ വണ്ണി അരസ് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.