Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,935 രൂപയും പവന് 80 രൂപ കുറഞ്ഞ് 79,480 രൂപയുമായിരുന്നു വില. എന്നാല്‍ ഉച്ചയ്ക്ക് ഒന്നരയോടെ വില പുതുക്കി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ ഗ്രാം വില 9,985 രൂപയും പവന്‍ വില 79,880 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 3584 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.21 ആയിരുന്നു. ഉച്ചയ്ക്ക് ശേഷം അന്താരാഷ്ട്ര സ്വർണ്ണവില 3612 ഡോളറിലേക്ക് എത്തിയതും രൂപയുടെ വിനിമയ നിരക്ക് 88 ലേക്കും എത്തിയതിനെ തുടർന്ന് സ്വർണ്ണവില 50 രൂപ വർദ്ധിച്ച് 9985 രൂപ ഗ്രാമിനും, 400 രൂപ വർദ്ധിച്ച് 79880 രൂപ പവനും വിലയായി.