Spread the love

യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നകേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർജാമ്യാപേക്ഷ കോടതി തള്ളി  ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. തുടർന്ന് വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു. ഉച്ചകഴിഞ്ഞാണ് കേസിൽ വിധി പറഞ്ഞത്

 

ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടു പിന്നാലെ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് മാധ്യമങ്ങളെ കണ്ട് രാഹുലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയ വിവരം അറിയിക്കുകയായിരുന്നു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിലെ വിധി കാത്തിരിക്കുകയായിരുന്നു കോൺഗ്രസ് എന്ന് വ്യക്തം. ഇതോടെ കേസിൽ രാഹുൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി

രാഹുലിന്റെ ആവശ്യപ്രകാരം, കഴിഞ്ഞദിവസം അടച്ചിട്ട മുറിയിൽ ഒന്നരമണിക്കൂറോളം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നിരുന്നു. തുടർവാദം കേൾക്കാൻ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.വ്യാഴാഴ്ച 25 മിനിറ്റ് വാദം കേട്ടു. രാഹുലിനെതിരെ ഉള്ള പുതിയ പരാതിയിലും പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്.

കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ അനുമതിചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തുടർവാദത്തിന് മുമ്പേ പ്രോസിക്യൂഷൻ രാഹുലിനെതിരേ കൂടുതൽ തെളിവുകൾ ഹാജരാക്കി. യുവതിയുമായുള്ള ചാറ്റിന്റെ പൂർണ്ണരൂപമടക്കം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചതായാണ് വിവരം. അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കമാണ് പ്രതിഭാഗം കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്.