വീട്ടമ്മയുടെ പ്രേതബാധ ഒഴിവാക്കാന്‍ വീട്ടില്‍ വന്ന ആത്മീയ ചികിത്സകന്‍ അവരുടെ 18 കാരിയായ മകളുമായി ഒളിച്ചോടി. ‘ഉസ്താദ്’(50) എന്നറിയപ്പെടുന്ന റാഷിദ് എന്നയാളാണ് കോളേജ് വിദ്യാര്‍ഥിനിയുമായി കടന്നുകളഞ്ഞത്. സമഭാവത്തിൽ ഹോസ്ദുര്‍ഗ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വയനാട്, കര്‍ണാടക തുടങ്ങിയ പ്രദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലുടനീളം റാഷിദ് നിരവധി വീടുകളില്‍ ‘ആത്മീയ ചികിത്സ’ നടത്തി വരികയായിരുന്നുവെന്നും, പെണ്‍കുട്ടിയുടെ ഉമ്മയുടെ പ്രേതബാധയെ ഒഴിവാക്കാന്‍ വന്നതായിരുന്നു ഇയാള്‍ എന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ‘ഉസ്താദ്’ എന്നും ‘സിദ്ധന്‍’ എന്നുമൊക്കെകാന് ഇയാൾ അറിയപ്പെട്ടിരുന്നത്. വിശ്വസ്തര്‍ക്കു ‘തങ്ങള്‍’ എന്ന പേരിലും വിളിക്കപ്പെട്ടു.
കോളേജിലേക്ക് പോകുകയാണെന്നു പറഞ്ഞ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെയും റാഷിദും ഒരുമിച്ച് കാണാതാകുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും സ്വിച്ച് ഓഫ് നിലയിലാണ്. കുടുംബാംഗങ്ങളും പൊലീസും വ്യാപകമായ തിരച്ചിലിലാണ്.

