Spread the love

രാഹുൽഗാന്ധിക്കും വേണമെങ്കിൽ കേരളത്തിൽ മുഖ്യമന്ത്രിയാവാമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ. ഹൈക്കമാൻഡിന് വേണമെങ്കിൽ അങ്ങനെ തീരുമാനിക്കാമെന്നും പി.വി. അൻവർ പറഞ്ഞു. യുഡിഎഎഫിലെ മുഖ്യമന്ത്രി ചർച്ചയെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തോറ്റതിന് തുല്യമായ വിജയമേ പിണറായിക്കുണ്ടാവൂ. പതിനായിരം വോട്ടിന് താഴെ പോവും. പിണറായി തോറ്റാൽ പോലും ഞെട്ടണ്ടെന്നും അൻവർ പറഞ്ഞു. പിണറായിസവും മരുമോനിസവുമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ച. അത് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെറ്റ് വെക്കാനാണ് കോഴിക്കോട് പ്രസ്‌ക്ലബിലേക്ക് മുഹമ്മദ് റിയാസിനെ ക്ഷണിച്ചത്. അവിടെ വെച്ച് മൊട്ടയിടിക്കുന്നത് സംബന്ധിച്ച് എഗ്രിമെന്റിൽ ഒപ്പിടാമെന്നാണ് പറഞ്ഞത്. ഞാൻ തോറ്റാൽ  മൊട്ടയടിക്കാം, റിയാസ് തോറ്റാൽ അദ്ദേഹം മൊട്ടയടിക്കണം. ഇങ്ങനെ കരാറിലൊപ്പിടാമെന്നാണ് പറഞ്ഞത്. കമ്മൽ റിയാസിന് ഒഴിവാക്കി.

രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്.