Spread the love

വോട്ടെണ്ണുന്നതിന് മണിക്കൂറുകൾക്കു മുമ്പ്  കൊല്ലൂർ ക്ഷേത്ര ദർശനം നടത്തി വി.ഡി സതീശൻ.വെള്ളിയാഴ്ച  രാവിലെ മംഗ്ളൂരു വിമാനത്താവളത്തിൽ എത്തിയ വി.ഡി സതീശൻ പിന്നീട് കാർ മാർഗമാണ് കൊല്ലൂരിലേക്ക് പോയത്. കർണാടകയിലെ ചില മുൻ കോൺഗ്രസ് എംഎൽഎമാർ സതീശനെ സ്വീകരിച്ചു.

തുടർന്ന് ദർശനം നടത്തി രാത്രിയോടെ കാസർകോട്ടെ ഗസ്റ്റ് ഹൗസിൽ എത്തി. ശനിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് കാസർകോട്ടുനിന്നും വന്ദേ ഭാരതിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. വോട്ടെണ്ണുന്നതിന് 48 മണിക്കൂർ ശേഷിക്കെ സതീശൻ തൻ്റെയും മുന്നണിയുടെയും വിജയം പ്രതീക്ഷിച്ചുകൊണ്ടാണ് ഇഷ്ടദേവിയായ കൊല്ലൂർ മൂകാംബികാ ദേവിയെ തൊഴുത് മടങ്ങിയത്.