തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു. ആകാശവാണി, പിഐബി, ഇന്ത്യൻ എക്സ്പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദേശീയ സംസ്ഥാന തലത്തിൽ ചർച്ചയായ ന്യൂസ് സ്റ്റോറികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെ ജീവചരിത്രം എഴുതിയത് കെ ഗോവിന്ദൻ കുട്ടിയാണ്. പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിക്കൊപ്പമുള്ല വിമാന യാത്രയ്ക്കിടെ ഉണ്ടായ അപകട റിപ്പോർട്ടിംഗ് ഏറെ ശ്രദ്ധേയമായിരുന്നു.

