സാബു കക്കട്ടില്‍ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററില്‍ നടന്നു. പ്രസിദ്ധ സംഗീത സംവിധായകന് വിദ്യാധരന് മാഷ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
ബാബു വാസുദേവ് അദ്ധ്യഷനായിരുന്ന ചടങ്ങില്‍ പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന്, ജയചന്ദ്രന് മൊകേരി, കോട്ടക്കല്‍ കുഞ്ഞുമൊയ്തീന് കുട്ടി, കോഴിക്കോട് വിനോദ്, രഞ്ജിത്ത് സര്‍ക്കാര്‍ എന്നിവരെ ആദരിച്ചു. മരണാനന്തര ബഹുമതിയായി മാമുക്കോയക്കുള്ള ആദരവ് മക്കളായ നിസാര്‍ മാമുകോയ, റഷീദ് മാമുകോയ എന്നിവര്‍ ഏറ്റുവാങ്ങി.
രാസലഹരി സമൂഹത്തെ കാര്‍ന്ന് തിന്നുമ്പോള്‍, ബോധവല്‍ക്കരണം ഇളം മനസ്സില്‍ നിന്ന് തന്നെ തുടങ്ങണമെന്ന ലഹരി വിരുദ്ധ സന്ദേശവുമായി എത്തുന്ന ചിത്രമായ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുടെ ചിത്രീകരണം ഡിസംബര്‍ ആദ്യം കോഴിക്കോട് ആരംഭിക്കും.

എന്റെ നന്മ വെല്‍ഫയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയും, കണ്ണാം തുമ്പി ഫിലിംസും ചേര്‍ന്ന് ജനകീയമായി നിര്‍മ്മിക്കുന്ന ചിത്രമാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടി.
തിരക്കഥ, സംവിധാനം – സാബു കക്കട്ടില്‍, ഗാന രചന – ബാബു വാസുദേവ്, ഹരീഷ് ചുഴലി, സാബു കക്കട്ടില്‍, സംഗീതം – സന്ദീപ് ആര്. ബല്ലാല്‍, ആലാപനം – മധു ബാലകൃഷ്ണന്, അശ്വനി അനീഷ്, സന്ദീപ് ആര്.ബി, പി.ആര്.ഒ – അയ്മനം സാജന്
ആടുകുളം മുരുകദാസ്, നിസാര്‍ മാമുകോയ, സുധി കോഴിക്കോട്, ഷിബു തിലകന്, ബാബു വാസുദേവ് നമ്പൂതിരി, വിനോദ് കോഴിക്കോട്, അലൈദ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
–അയ്മനം സാജന്

