Spread the love

ഏറ്റവും മികച്ച ഡാന്‍സര്‍ വിജയ് ആണോ ചിരഞ്ജീവി ആണോ എന്ന ചോദ്യമാണ് തെന്നിന്ത്യന്‍ താര സുന്ദരിയും മലയാളിയുമായ കീര്‍ത്തി സുരേഷിനെ കുടുക്കിയത്. ചോദ്യത്തിന് വിജയ് എന്നാണ് കീര്‍ത്തി മറുപടി പറഞ്ഞത്. ഇതാവട്ടെ ചിരഞ്ജീവി ആരാധകരെ ചൊടിപ്പിച്ചു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.

താന്‍ ആരെയും മോശമാക്കി കാണിക്കാന്‍ അല്ല അങ്ങനെ പറഞ്ഞത്. ചിരഞ്ജീവി സാറിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു.

തന്റെ ഏറ്റവും പുതിയ സിനിമയായ റിവോള്‍വര്‍ റീത്തയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു കീര്‍ത്തി.

ഞാന്‍ എത്ര വലിയ വിജയ് ഫാന്‍ ആണെന്ന് ചിരഞ്ജീവി സാറിന് അറിയാം. ചിരഞ്ജീവി സാറിനെ എനിക്ക് വലിയ ഇഷ്ടമാണ്. മാത്രമല്ല അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് അതിയായ താല്‍പര്യമുണ്ട്. അദ്ദേഹത്തോടും ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി സാര്‍ മോശമാണ് എന്ന തരത്തില്‍ അല്ല ഞാന്‍ അത് പറഞ്ഞത്. എന്റെ വാക്കുകള്‍ ചിരഞ്ജീവി ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ചിരഞ്ജീവി സാര്‍ എന്നോട് ഒരിക്കല്‍ ആരുടെ ഡാന്‍സ് ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴും ഞാന്‍ വിജയ് എന്നാണ് പറഞ്ഞത്. അത് അദ്ദേഹം വരെ ലൈറ്റ് ആയിട്ടാണ് എടുത്തത്. ചിരഞ്ജീവി സാര്‍ എത്രത്തോളം വലിയ നടന്‍ ആണെന്ന് നമുക്കറിയാം. ആരും ആരെക്കാളും ചെറിയവരല്ല. ഞാന്‍ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്- കീര്‍ത്തി വിശദീകരിക്കുന്നു.

2024 ല്‍ നടന്ന ഒരു അഭിമുഖത്തിലായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡാന്‍സ് വിജയ് ആണെന്ന് കീര്‍ത്തി പറഞ്ഞത്.

അതേസമയം, റിവോള്‍വര്‍ റീത്തയാണ് ഇനി പുറത്തിറങ്ങാനുള്ള കീര്‍ത്തി ചിത്രം. നാളെ സിനിമ തിയേറ്ററുകളില്‍ എത്തും. രാധിക, സുനില്‍, ജോണ്‍ വിജയ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍. ആക്ഷനും കോമഡിയും നിറഞ്ഞ ഡാര്‍ക് മൂഡിലുള്ള സിനിമയാകും ഇതെന്ന് ടീസര്‍ സൂചന നല്‍കുന്നു.