Spread the love

തി​രു​വ​ന​ന്ത​പു​രം​:​ കേരളത്തിന്റെ അഭിമാന പദ്ധതിയായ ​വി​ഴി​ഞ്ഞം​ ​അ​ന്താ​രാ​ഷ്ട്ര​ ​തു​റ​മു​ഖം​ ​ഇന്ന് ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​രാ​ജ്യ​ത്തി​ന് ​സ​മ​ർ​പ്പി​ക്കും.തുറമുഖം ഉദ്ഘാടനം ചെയ്യുന്നതിന് വ്യാഴാഴ്ച രാത്രി ഏഴേമുക്കാലോടെ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ,​ ചീഫ് സെക്രട്ടറി,​ ശശി തരൂർ എം.പി,​ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. ​                                                                                                                                                                                    രാത്രി രാജ്ഭവനിൽ താമസിക്കുന്ന മോദി  രാവിലെ 10.30ന് ഹെലികോപ്ടറിൽ വിഴിഞ്ഞത്തെത്തും. എം.എസ്.സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിച്ച ശേഷം തുറമുഖത്തിന്റെ പ്രവർത്തന സൗകര്യങ്ങൾ നോക്കിക്കാണും. തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഒ​ന്ന​ര​മ​ണി​ക്കൂ​റാ​ണ് ​ക​മ്മി​ഷ​നിം​ഗ് ​ച​ട​ങ്ങ്.​ 12.30​ന് ​ച​ട​ങ്ങ് ​പൂ​ർ​ത്തി​യാ​ക്കി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ട​ങ്ങും.

ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​ർ,​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​കേ​ന്ദ്ര​ ​ഷി​പ്പിം​ഗ്‌​പോ​ർ​ട്സ് ​വ​കു​പ്പ് ​മ​ന്ത്രി​ ​സ​ർ​ബാ​ന​ന്ദ​ ​സോ​നോ​വാ​ൾ,​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ​ ​സു​രേ​ഷ് ​ഗോ​പി,​ജോ​ർ​ജ് ​കു​ര്യ​ൻ,​സം​സ്ഥാ​ന​ ​തു​റ​മു​ഖ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ,​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​മാ​രാ​യ​ ​വി.​ശി​വ​ൻ​കു​ട്ടി,​ജി.​ആ​ർ.​അ​നി​ൽ,​സ​ജി​ ​ചെ​റി​യാ​ൻ,​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ,​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ,​എം.​പി​മാ​രാ​യ​ ​ശ​ശി​ത​രൂ​ർ,​അ​ടൂ​ർ​ ​പ്ര​കാ​ശ്,​എ.​എ.​റ​ഹീം,​എം.​വി​ൻ​സെ​ന്റ് ​എം.​എ​ൽ.​എ,​അ​ദാ​നി​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ​ ​ഗൗ​തം​ ​അ​ദാ​നി,​മേ​യ​ർ​ ​ആ​ര്യ​രാ​ജേ​ന്ദ്ര​ൻ,​അ​ദാ​നി​ ​പോ​ർ​ട്സ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ക​ര​ൺ​ ​അ​ദാ​നി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ​പ​ഴു​ത​റ്റ​ ​സു​ര​ക്ഷ​യാ​ണ് നഗരത്തിൽ ​ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ​ ​നഗരത്തിലും ​ ​അ​നു​ബ​ന്ധ​ ​റോ​ഡു​ക​ളി​ലും​ ​ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വി​ഴി​ഞ്ഞം​ ​ക​മ്മി​ഷ​നിം​ഗ് ​ച​ട​ങ്ങി​ൽ​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​പേ​രാ​ണ് ​പ​ങ്കെ​ടു​ക്കു​ക.​ ​ഇ​വ​ർ​ക്ക് ​പൊ​ലീ​സ് ​സു​ര​ക്ഷാ​പാ​സ് ​ന​ൽ​കും.​ ​ക്രി​സ്ത്യ​ൻ​ ​സ​ഭാ​നേ​താ​ക്ക​ൾ,​ ​വി​വി​ധ​ ​സാ​മൂ​ഹ്യ,​സ​മു​ദാ​യ,​സാം​സ്കാ​രി​ക​ ​സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ക​ർ​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് ​പ​രി​പാ​ടി​യി​ലേ​ക്ക് ​ക്ഷ​ണ​മു​ണ്ട്.

2015​ലാ​ണ് ​അ​ദാ​നി​ ​ഗ്രൂ​പ്പു​മാ​യി​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​നി​ർ​മ്മാ​ണ​ ​ക​രാ​ർ​ ​ഒ​പ്പു​വ​ച്ച് ​നി​ർ​മ്മാ​ണ​ത്തി​ന് ​ത​റ​ക്ക​ല്ലി​ട്ട​ത്.​ 2023​ൽ​ ​ആ​ദ്യ​ഘ​ട്ടം​ ​പൂ​ർ​ത്തി​യാ​യി.​ 2024​ ​ജൂ​ലാ​യി​ൽ​ ​ട്ര​യ​ൽ​ ​റ​ൺ​ ​ആ​രം​ഭി​ച്ചു.​ ​ഡി​സം​ബ​ർ​ 3​ ​ന് ​ക​മ്മീ​ഷ​നിം​ഗ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ച്ചു.​ 2028​ ​ഓ​ടെ​ ​തു​ട​ർ​ന്നു​ള്ള​ ​ഘ​ട്ട​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​കും