Spread the love

സ്‌കൂളുകളിൽ ആഴ്‌ചയിൽ ഒരു ദിവസം കളർ വസ്‌ത്രം അനുവദിക്കുന്നത് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ.

അവധി വളരെ മുൻകൂട്ടി പറയാൻ സാധിക്കില്ല. അലർട്ട് പ്രഖ്യാപനങ്ങൾ അതുപോലെ നടക്കണമെന്നുമില്ല. അദ്ധ്യയന ദിവസങ്ങൾ പലവിധത്തിലായി നഷ്ടപ്പെടാറുണ്ട്. ഇതിന് ഫലപ്രദമായ സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ട്.

 

ആഴ്‌ചയിൽ ഒരു ദിവസം യൂണിഫോം ഒഴിവാക്കി കളർ വസ്ത്രം അനുവദിക്കുക എന്നതും ബാക്ക് ബെഞ്ച് രീതി ഒഴിവാക്കുകയെന്നതും വ്യക്തിപരമായ ആകർഷകത്വവും സ്വീകാര്യതയുമുള്ളതാണ്. ബാക്കി കാര്യങ്ങൾ ആലോചിച്ച് തീരുമാനമെടുക്കും.

 

ആർത്തവ ദിവസങ്ങളിൽ വലിയതോതിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികളുണ്ട്. ബെഡിൽനിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ അവശരാകുന്നവരുണ്ട്. അത്തരത്തിൽ പ്രശ്നമുള്ളവർക്ക് ഇത്തരത്തിലൊരു എസ്‌ക്യൂസ് പറഞ്ഞാൽ ആരും വകവച്ചുകൊള്ളണമെന്നില്ല. ഇതിന്റെ പേരിൽ ഒരു ഇളവ് കിട്ടുക എന്നുള്ളത് മാത്രമാണ് ആർത്തവാവധിയെന്ന പ്രൊപ്പോസൽ കൊണ്ടുദേശിക്കുന്നത്.