Spread the love

പെട്രോള്‍ വില വീണ്ടും കുത്തനെ കൂട്ടി, രണ്ടാഴ്ച്ചയ്ക്കിടെ നാലാം തവണ, പെട്രോള്‍ വില ലിറ്ററിന് 115 രൂപയിലേക്ക്

രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പുതുക്കിയ നിരക്കുപ്രകാരം പെട്രോളിന് ലീറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും അധികമായി നല്‍കേണ്ടിവരും.

തുടര്‍ച്ചയായ വിലവര്‍ധനവ് സാധാരണ ജനങ്ങളുടെ കുടുംബബജറ്റിന് കൂടുതല്‍ തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇന്ധനച്ചെലവ് കൂടുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും പൊതുഗതാഗത നിരക്കുകളും ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ അസ്ഥിരതയും പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും ഇന്ധനവില ഉയരാന്‍ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.

തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസല്‍ 104.41 രൂപയുമാണ് പുതിയ വില