Spread the love

യുഡിഎഫ് സര്‍ക്കാരിലെ പഴ്‌സണല്‍ സ്റ്റാഫ് രാജി തുടരുന്നു,ആരോഗ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പടെ രാജി വച്ചു.

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പഴ്‌സണല്‍ സ്റ്റാഫിലും രാജി. മന്ത്രി സണ്ണി ജോസഫിന്റെ അളിയന്‍ വിവാദത്തില്‍ രാജിവച്ചതിന്റെ തുടര്‍ച്ചയായി ആരോഗ്യമന്ത്രിയുടെ ജീവനക്കാരിലേക്കും കടന്നിരിക്കുകയാണ്. ജോലിയില്‍ പ്രവേശിച്ച് രണ്ടു മാസം തികയുന്നതിന് മുമ്പാണ് രാജി. രാജി സമര്‍പ്പിച്ച അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീലാലും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജുമാണ് രാജി വച്ചത്.

വ്യക്തിപരമായ കാരണങ്ങളും അമിത ജോലിഭാരവുമാണ് ജോലി ഉപേക്ഷിക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്കുള്ളിലെ അധികാരത്തര്‍ക്കമാണ് രാജിയിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. ചിലരുടെ അമിതാധികാര കൈകടത്തലും വിഷമായിട്ടുണ്ട്. എന്നാല്‍ ഇത് എല്ലാ ഓഫീസുകളിലും ഉളള വിഷയമാണെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.