Spread the love

പാലാ: അനിശ്ചിതങ്ങൾക്കൊടുവിൽ സ്വതന്ത്ര കൂട്ടായ്മയായ പുളിക്കക്കണ്ടം കുടുബം യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനം. ഇതോടെ യുഡിഎഫ് നഗരസഭ ഭരിക്കും.

ബിനു പുളിക്കക്കണ്ടത്തിന്റെ മകൾ ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണായി മത്സരിക്കുമെന്നാണ് സൂചന.
ഇതാദ്യമായി പാല നഗരസഭയില്‍ കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്താകും.

ചെയര്‍പേഴ്‌സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടും. ആദ്യടേമില്‍ ദിയ ബിനു നഗരസഭാ അധ്യക്ഷയാകും. ഇതോടെ 21കാരിയായ ദിയ ബിനു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണാകും.
കന്നിമത്സരത്തിൽത്തന്നെ തിളക്കമാർന്ന വിജയം സ്വന്തമാക്കിയ ദിയ, ഒടുവിൽ പാലാ നഗരസഭയുടെ അധ്യക്ഷപദവിയിൽ എത്തിയാൽ അതും രാഷ്ട്രീയ ചരിത്രമാവും.കൊണ്ടോട്ടി നഗരസഭയിലെ അധ്യക്ഷയായിരുന്ന നിദ ഷഹീറായിരുന്നു ഇതുവരെ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷ. കൊണ്ടോട്ടി നഗരസഭ അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോൾ 26 വയസ്സായിരുന്നു മുസ്‌ലിംലീഗ് കൗൺസിലറായിരുന്ന നിദ ഷഹീറിന്റെ പ്രായം. ഈ റെക്കോഡാണ് ദിയ പുളിക്കക്കണ്ടം തിരുത്തിക്കുറിക്കുന്നത്. 2020-ൽ തിരുവനന്തപുരം കോർപ്പറേഷൻ മേയറായ ആര്യ രാജേന്ദ്രനും അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയുമാണ് 21-ാം വയസ്സിൽ ഇതിനുമുൻപ് തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തെത്തിയവർ.

രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്‌സണ്‍ ആകും. മായ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍ ആകും
പാലാ നഗരസഭയില്‍ ബിനു പുളിക്കകണ്ടം, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടം, ബിനുവിന്റെ മകള്‍ ദിയ എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചത്. പാലാ നഗരസഭയിലെ 13, 14 15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്.

20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും 2 തവണ സ്വതന്ത്രനായുമാണു ജയിച്ചത്. ഇപ്പോഴത്തെ നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു.
കേരള കോണ്‍ഗ്രസു (എം) മായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് ബിജു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്തിരുന്നു. കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. ഇരുപത്തിയൊന്നുകാരിയാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പിവി സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും. നഗര സഭയിൽ യുഡിഎഫിനെ പിന്തുണക്കാനായി അടുത്ത തെരഞ്ഞെടുപ്പിൽ മാണി സി കാപ്പന് പകരം ബിനുവിന് പാലാ നിയമസഭാ സീറ്റ് നൽകണമെന്ന ആവശൃമാണ് കുടൂംബം മുന്നോട്ട് വച്ചത്. ഇതാണ് തീരുമാനം വൈകാൻ കാരണമായത്. കാപ്പനോട് താല്പ
രൃമില്ലാത്ത കോൺഗ്രസും ജോസഫ് ഗ്രൂപ്പും ഇതിന് പിന്നിൽ നിന്ന് കളിച്ചു. ബിനു റിബലായി കാപ്പനെതിരെ വരാനുള്ള സാധൃതയാണ് പുറത്ത് വരുന്നത്. അത് നഗര സഭാ ഭരണത്തെ ഭാവിയിൽ അനിശ്ചിതത്തിലാക്കാനാണ് സാധൃത.