എടത്വ കരിക്കം പള്ളി തൊള്ളായിരത്തിൽ ജോസഫ് വർഗീസ് (ബേബിച്ചൻ) അന്തരിച്ചു
കോട്ടയം: അതിരമ്പുഴ ടെലികോം റിട്ട. അസി. മാനേജർ എടത്വ പച്ച ചെക്കിടിക്കാട് കരിക്കംപള്ളിൽ തൊള്ളായിരത്തിൽ ജോസഫ് വർഗീസ് (ബേബിച്ചൻ-87) നിര്യാതനായി.
പരേതരായ വക്കച്ചൻ – പച്ച കാവിലവീട്ടിൽ കൊച്ചുപറമ്പ് ശോശാമ്മ ദമ്പതികളുടെ മകനാണ്.സംസ്കാരം 2 മെയ് 29-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അതിരമ്പുഴയിൽ ഉള്ള സ്വഭവനത്തിലെ ശുശ്രൂഷക്ക് ശേഷം സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
കാരിത്താസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 29-ന് രാവിലെ 9-ന് വീട്ടിൽ കൊണ്ടുവരും.ഭാര്യ: റബർ ബോർഡ് റിട്ടയേഡ് അസി. സെക്രട്ടറി റോസമ്മ. ആലപ്പുഴ നീലികാട് കുടുംബാംഗം.മക്കൾ: ജീനോ, ബീനോ, റീനോ.
മരുമക്കൾ: ജീമോൾ കളീക്കൽ (കണ്ടങ്കരി), ബിനു മരിയാഭവൻ ഞൊങ്ങിണിയിൽ (അതിരമ്പുഴ), ഷിജു പ്ലാത്തോട്ടം (പൂഞ്ഞാർ).റവ. ഡോ. ജയിംസ് കരിക്കംപള്ളിൽ (ജർമനി) സഹോദരനാണ്. മറ്റു സഹോദരങ്ങൾ: കുഞ്ഞാമ്മ, വത്സമ്മ, കുട്ടിയമ്മ, തറമ്മ, കുഞ്ഞുമോൾ, അൽഫോസാമ്മ, മോൻസി ജോർജ്.
പെരുമ്പുഴ സെന്റ് റീത്താസ് പള്ളിക്കു സമീപമാണ് വസതി.

