Spread the love

ശബരിമല യുവതി പ്രവേശന പ്രതിഷേധത്തിലുളള കേസുകളും പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍

കെ റെയില്‍ പ്രക്ഷോഭത്തിലെ കേസുകള്‍ പിന്‍വലിക്കാനുളള നീക്കത്തിന് പിന്നാലെ ശബരിമല യുവതി പ്രവേശന കേസുകളും പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. ഇക്കാര്യം ആഭ്യന്തര വകുപ്പ് പരിശോധിച്ചുവരികയാണ്. യുവതി പ്രവേശന കാലത്ത് എന്‍എസ്എസ് നടത്തിയ നാമജപഘോഷയാത്ര ഉള്‍പ്പടെയുളള സമരങ്ങളില്‍ നിരത്തിലെത്തിയ നിരവധി പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇത് പിന്‍വലിക്കണമെന്ന് കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല.

ശബരിമല പ്രതിഷേധങ്ങളുടെ പേരില്‍ സംസ്ഥാനത്തൊട്ടാകെ 29,119 പേര്‍ക്കെതിരെ 2624 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത്. ഇതില്‍ ഗുരുതരമല്ലാത്ത 1047 കേസുകള്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചതായും വ്യക്തമാക്കി. ഈ കേസുകളുടെയെല്ലാം പരിശോധിച്ച് പരമാവധി പിന്‍വലിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നത്.