സ്വന്തം മണ്ഡലത്തിലെ പൊതുഇടത്തിൽ കസേരയിട്ട് ഇങ്ങനെ സംവദിക്കാൻ ചങ്കുറപ്പുള്ള ഏതെങ്കിലും ഭരണാധികാരിയുണ്ടോ. ന്യൂയോർക്കിലെ തെരുവിൽ പഴഞ്ചൻ ഇരുമ്പ് കസേരയിൽ ടൈയും കോട്ടുമണിഞ്ഞ് ഇരുന്ന ഇരട്ടചങ്കനെ നാട് മറന്നിട്ടില്ല.
കോട്ടയം : കേരള ജനത മുഖദർശനത്തിനായി കാത്തുനിൽക്കുന്ന ഭരണത്തിലെ പൊന്നു തമ്പുരാക്കന്മാർക്ക് ജനം നെഞ്ചിലേറ്റിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പൊതുജന സമ്പർക്ക പരിപാടി ഉറക്കം കെടുത്തുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു.
കേരളത്തിലെ മന്ത്രിമാരെയും മുഖ്യനെയും കാറിലും ഹെലികോപ്റ്ററിലും അംഗരക്ഷകരുടെ വലയത്തിലും മാത്രമാണ് പത്തുവർഷമായി നാടു കാണുന്നത്.
കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ ജനകീയനായ കേന്ദ്ര മന്ത്രിക്ക് എതിരെ സിപിഎം ദൃശ്യമാധ്യമ ചാവേർ നേതാവ് അനിൽകുമാർ പരാമർശം ഉന്നയിക്കുന്നത് കേട്ടു. സിപിഎമ്മിന്റെ നാവായ അനിൽകുമാർ സുരേഷ് ഗോപിയെ ചികിത്സിക്കണം എന്ന് പറഞ്ഞത് കേരളം പരിഹാസത്തോടെയാണ് കേട്ടത്.
സ്വന്തം മണ്ഡലത്തിലെ പൊതുഇടത്തിൽ കസേരയിട്ട് ഇങ്ങനെ സംവദിക്കാൻ ചങ്കുറപ്പുള്ള ഏതെങ്കിലും ഭരണാധികാരിയുണ്ടോ. ന്യൂയോർക്കിലെ തെരുവിൽ പഴഞ്ചൻ ഇരുമ്പ് കസേരയിൽ ടൈയും കോട്ടുമണിഞ്ഞ് ഇരുന്ന ഇരട്ടചങ്കനെ നാട് മറന്നിട്ടില്ല. നാട്ടിലെത്തിയാൽ പിന്നെ ഈ മുഖം കാണാൻ മലയാളിക്ക് കഴിയില്ല. അപ്പോൾ അങ്ങനെ ചെയ്യുന്ന സുരേഷ് ഗോപിയെ കാണുമ്പോൾ നന്നായി ചൊറിയും. അലർജി ഉണ്ടാവും. അതിന് നല്ല ത്വക്ക് രോഗ വിദഗ്ധനെ ചാവേർ സഖാവ് ഉടൻ ചെന്ന് കാണണം.സമയമില്ലെങ്കിൽ ചീട്ട് എടുത്ത് തരാൻ തയ്യാറാണ്.അല്ലെങ്കിൽ ചൊറിഞ്ഞു ചൊറിഞ്ഞ് പുണ്ണാകും.
ഒരു എംപി എന്ന നിലയിൽ തൃശൂരാണ് അദ്ദേഹത്തിൻറെ പ്രവർത്തനമണ്ഡലം. എങ്കിലും നാടിൻറെ സങ്കടങ്ങൾ കേൾക്കാൻ പൊതുജനങ്ങളുടെ അഭ്യർത്ഥന അനുസരിച്ച് എല്ലാ ജില്ലകളിലും അദ്ദേഹം എത്തുകയാണ്. എംപി ഫണ്ട് എന്ന പരിമിതിക്ക് പുറത്ത് സ്വന്തം അധ്വാനത്തിന്റെ പങ്കാണ് അദ്ദേഹം പലപ്പോഴും ജീവകാരുണ്യ പ്രവർത്തനത്തിന് നൽകുന്നത്.അതാണ് സുരേഷ് ഗോപി എന്ന വ്യക്തിത്വത്തിന്റെ മാതൃക.
കേരളത്തിലെ ഹിന്ദുമത വിശ്വാസികൾ ആഗ്രഹിച്ചിരിക്കുന്ന ഒരു ആശയമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രകടിപ്പിച്ചത്. അയ്യപ്പ വിശ്വാസികളെ തല്ലിച്ചതക്കുന്നത് കണ്ട ഓരോ വിശ്വാസിയുടെയും പ്രാർത്ഥനയാണ് അദ്ദേഹം യാഥാർത്ഥ്യമാക്കും എന്ന് പ്രഖ്യാപിച്ചത്.
അപ്പോൾ പിണറായിയുടെ ഓശാന പാട്ടുകാർ സുരേഷ് ഗോപിക്കെതിരെ ചെണ്ട കൊട്ടിയിട്ട് കാര്യമില്ല. 10 വർഷമായി സംസ്ഥാനത്തെ ബാധിച്ച രാഷ്ട്രീയ അർബുദത്തെ
വേരോടെ പിഴുതെറിയാൻ നാട്കാത്തിരിക്കുകയാണ്. സെൽ ഭരണത്തിലൂടെ നാട്ടുകാരെ പോലീസുകാർ മർദ്ദിച്ച അവശരാക്കുമ്പോൾ അത് കണ്ട് ആവേശം കൊള്ളുന്ന പൈശാചിക ശക്തികൾ പിടികൂടി യിരിക്കുകയാണ് ഭരണ സാരഥികളെ.
ആ മനോരോഗത്തിന് ആയുർവേദത്തിൽ നെല്ലിക്കാത്തളം എന്നൊരു ചികിത്സയുണ്ട്.എത്രയും വേഗം അത് ചെയ്യണം.

