നടൻ ദിലീപിന് ഹൃദയം തൊടുന്ന പിറന്നാൾ ആശംസയുമായി മകൾ മീനാക്ഷി ദിലീപ്. അച്ഛനൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് മീനാക്ഷി ആശംസ അറിയിച്ചത്. അച്ഛനോടുള്ള സ്നേഹം നിറയുന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.

‘എന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട വ്യക്തിക്ക്, ആയുസ്സിന്റെ മറ്റൊരു മനോഹര വർഷം കൂടി… പിറന്നാൾ ആശംസകൾ, അച്ഛാ’ എന്നാണ് മീനാക്ഷി കുറിച്ചത്.
വർഷങ്ങൾക്കുമുമ്പ് ദിലീപിനൊപ്പം ഓസ്ട്രേലിയ സന്ദർശിച്ചപ്പോഴുള്ള ചിത്രത്തിനൊപ്പം അടുത്തിടെ പകർത്തിയ ചിത്രവും മീനാക്ഷി പങ്കുവച്ചു. അച്ഛനോടു ചേർന്നുനിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് പോസ്റ്റിന് താഴെ ഇരുവർക്കും സ്നേഹവും ആശംസകളും അറിയിച്ച് കമന്റുകളുമായി എത്തിയത്.

