കോട്ടയം : വിരമിക്കൽ പിറ്റേന്ന് വിടചൊല്ലി മാധ്യമപ്രവർത്തകൻ.. മലയാള മനോരമ ഇയർബുക്ക്സിൻ്റെയും ഭാഷാപോഷിണിയുടെയും ചീഫ് ആർട്ടിസ്റ്റ് ആയിരുന്ന കോട്ടയം താഴത്തങ്ങാടി മഠത്തിൽ പറമ്പിൽ എം എം സാബു (60) അന്തരിച്ചു. സാബു വിരമിച്ച വാർത്ത കഴിഞ്ഞദിവസം ജനുവരി രണ്ടിലെ മനോരമ പ്രസിദ്ധീകരിച്ചിരുന്നു. മൂന്നാം തീയതി അദ്ദേഹം ലോകത്ത് നിന്ന് വിട വാങ്ങി.

കഴിഞ്ഞ 35 വർഷമായി മലയാള മനോരമയിൽ ആർട്ടിസ്റ്റായിരുന്നു. ഈ മേഖലയിലെ ഡിജിറ്റൽ മാറ്റങ്ങൾക്ക് അദ്ദേഹം കൂട്ടുനിന്നു . മനോരമ സൺഡെ സപ്ലിമെൻ്റിൽ ഇല്യുസ്ട്രേഷൻ, ഗ്രാഫിക്സ് ചിത്രീകരണങ്ങൾ, തലക്കെട്ടുകൾ തുടങ്ങിയവ ചെയ്തിരുന്നു.
ഹിന്ദി ഇയർബുക്ക്, ഫാസ്റ്റ്ട്രാക്ക്, സമ്പാദ്യം തുടങ്ങി പത്തോളം ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ആദ്യ രൂപകൽപ്പന നിർവഹിച്ചു.
മനോരമയുടെ ശതാബ്ദി പതിപ്പ് ലെഔട്ട്, മനോരമ ബുക്ക്സ് ഇറക്കിയ പുസ്കങ്ങളുടെ കവർ ഡിസൈൻ, മൾട്ടിമീഡിയയുടെ ആദ്യ സിഡി റോം കവർ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ചില വർക്കുകളാണ്.
കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയ്ക്ക് ബെസ്റ്റ് ബുക്ക് കവർ അവാർഡ് ലഭിച്ചിട്ടുണ്ട്. കുറച്ചു നാളായി രോഗ ബാധിതനായിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ ദിവസമാണ് ജോലിയിൽ നിന്ന് വിരമിച്ചത്.ഭാര്യ: ഗീതസാബു (ജോസ്കോ ഓഡിറ്റ് ഓഫിസ്)
മക്കൾ: ദേവിക എസ് (ഐസിഐസിഐ ലം ബാർഡ്) , ജ്യോതിക എസ് (കോളജ് വിദ്യാർഥി)
സംസ്കാരം ഞായറാഴ്ച (4/12/2026) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ .

