Spread the love

തിരുവനന്തപുരം : തൊണ്ടിമുതൽ തിരിമറിക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ആന്റണി രാജു എംഎൽഎയ്ക്ക് മൂന്ന് വർഷം തടവ്.ഇതോടെ എംഎൽഎ സ്ഥാനം തുലാസിൽ ആയി

 

വ്യാജരേഖ ചമയ്ക്കലിന് രണ്ട് വർഷവും തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷവുമാണ് ശിക്ഷ. കോടതി തടവുശിക്ഷ വിധിച്ചതോടെ ആന്റണി രാജുവിന്റെ എംഎൽഎ സ്ഥാനം നഷ്ടപ്പെടും. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

34 വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

409,120 ബി, 420, 201,193, 34, 217, 465 എന്നീ നിർണായകമായ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞിരിക്കുന്നത്.