തിരുവനന്തപുരം: സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കോട്ടയം എരുമേലി സ്വദേശിയായ അഖിൽ ദാസ്തകറിനെ(24) ആണ് കരമന പൊലീസ് പിടികൂടിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാൾ ഇതു മറച്ചുവച്ചാണ് പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പ്രതി എറണാകുളത്ത് എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. മഞ്ഞ ചരട് കെട്ടി വിവാഹം കഴിച്ചതായി ഇയാൾ വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗർഭിണിയായതോടെ യുവതിയെ വീട്ടിൽ എത്തിച്ച് ഇയാൾ മുങ്ങി.
പെണ്‍കുട്ടിയെ ഇയാള്‍ അഞ്ചുമാസത്തോളം പീഡിപ്പിച്ചു.
സംഭവത്തിൽ ഇടുക്കിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് ഒരു ജ്യൂസ് കടയിലാണ് പ്രതി ജോലി ചെയ്തിരുന്നത്. ഇയാള്‍ക്ക് ആലപ്പുഴയില്‍ ഭാര്യയും കുഞ്ഞുമുണ്ട്. മറ്റ് ചില യുവതികളെയും പ്രതി പീഡിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം.

