Spread the love

ഡബ്ലിന്‍: അയര്‍ലൻഡിൽ മലയാളി നഴ്സ് കാൻസർ ചികിത്സയിലിരിക്കെ അന്തരിച്ചു. ലോംഗ്ഫോര്‍ഡില്‍ താമസിക്കുന്ന തൊടുപുഴ മുതലക്കോടം പഴുക്കാകുളം കിഴക്ക് വാര്‍ഡില്‍, കിഴക്കേക്കര മൂന്നുമാക്കല്‍ ഷാന്റി പോള്‍ (52) ആണ് മരിച്ചത്.

അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമാണ്. ലോംഗ്ഫോര്‍ഡിലെ മിഡ്‌ലാന്‍സ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്സായിരുന്നു. ഭര്‍ത്താവ് എഫ്രേം സെബാസ്റ്റ്യന്‍, മക്കള്‍: എമില്‍, എവിന്‍, അലാന.