കോട്ടയം : ആഗോള അയ്യപ്പ സംഗമത്തിന് എത്തിയതിൽ പലരും പിണറായി പേടി മൂലമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ ആരോപിച്ചു. കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം
എൻഎസ്എസിന്റെ നിലപാടിനെ കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോഴായിരുന്നു ഈ പ്രതികരണം. നിർബന്ധിച്ചാണ് പലരെയും കൊണ്ടുവന്നത്.അല്ലെങ്കിൽ എന്തെങ്കിലും നേട്ടങ്ങൾക്ക് വേണ്ടിയാണ്. അല്ലെങ്കിൽ എന്തുകൊണ്ട് സദസ്സ് ശുഷ്കമായി. കസേരകളോട് ഗായക സംഘത്തിന് പാട്ടുപാടേണ്ടി വന്നത് തന്നെ ഇതിനുദാഹരണമാണ്.തൃണമൂൽ കോൺഗ്രസിൻറെ മധ്യമേഖല ഓഫീസിന്റെ ഉദ്ഘാടനം കോട്ടയത്ത് പി വി അൻവർ നിർവഹിച്ചു.സജി മഞ്ഞക്കടമ്പിലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

