തിരുവനന്തപുരം : ഇടതുമുന്നണിക്ക് തിരിച്ചടിയായത് ശബരിമലയും വെള്ളാപ്പള്ളിയുടെ നാവും ?. ശബരിമല സ്വർണ്ണക്കൊള്ള കേസ് ഇടതുമുന്നണി തേച്ചുമാച്ചു കളയുന്നു എന്ന ആരോപണമാണ് തെരഞ്ഞെടുപ്പിൽ നേരിട്ടത്.
വെള്ളാപ്പള്ളി നടേശൻ ആകട്ടെ ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റി. മുഖ്യമന്ത്രി പിണറായി വിജയനോട് ഏറ്റവും അടുപ്പമുള്ള സമുദായ നേതാവ് എന്ന പ്രതിച്ഛായയാണ് വെള്ളാപ്പള്ളിക്ക് ഉള്ളത്. മുസ്ലിം ലീഗിനെതിരെ കടുത്ത ആക്ഷേപങ്ങളാണ് വെള്ളാപ്പള്ളി തുടർച്ചയായി ഉന്നയിച്ചത്.
പിണറായി വിജയൻ അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി സങ്കൽപ്പിക്കുവാൻ കഴിയാത്ത അവസ്ഥയിലേക്ക് വെള്ളാപ്പള്ളിയുടെ പ്രതികരണങ്ങൾ മാറിയിരുന്നു. അപ്പോഴും ലീഗിനെ കടന്നാക്രമിച്ചു.ഇതര വിദ്വേഷപ്രസംഗങ്ങളിലെല്ലാം പോലീസ് കേസടുത്തപ്പോൾ വെള്ളാപ്പള്ളിയെ സംരക്ഷിച്ചു.
ശബരിമല സ്വർണ്ണ കേസ് അട്ടിമറിച്ചു എന്ന പ്രതീതിയാണ് പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചതോടെ ഉണ്ടായത്. ദേവസ്വം മന്ത്രി വി എൻ വാസവന്റെ ഏറ്റുമാനൂരിലെ തിരിച്ചടി. സുരേഷ് കുറുപ്പ് രണ്ടുതവണ വിജയിച്ച ഏറ്റുമാനൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ വലിയ കുതിപ്പാണ് ആദ്യഘട്ടം മുതൽ കാണുന്നത്.

