Spread the love

തവനൂർ: തന്റെ രാഷ്ട്രീയ കോട്ടയായ തവനൂരിൽ തോൽവി സമ്മതിച്ച് കെ ടി ജലീൽ.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയി ഉയർത്തിയ ശക്തമായ വെല്ലുവിളിക്കു മുന്നിൽ ജലീലിന് കാലിടറുകയായിരുന്നു. പരാജയം ഉറപ്പായതോടെ ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരണം രേഖപ്പെടുത്തി. ജനവിധി അംഗീകരിക്കുന്നതായും ജലീൽ പോസ്റ്റിൽ കുറിച്ചു.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

‘ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട്‌ എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും’.

കഴിഞ്ഞ‍ 15 വർഷമായി ജലീൽ തന്നെയാണ് ജയിച്ച് വന്നിരുന്നതും. ഇടതുപക്ഷത്തിന് ജലീൽ നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.

മലപ്പുറം ജില്ലയിലെ ഡിസിസി പ്രസിഡന്‍റാണ് വി.എസ് ജോയ്. കൂടാതെ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തകനായി തുടക്കമിട്ട യുവ രാഷ്ട്രീയ നേതാവ് കൂടിയാണ്.