രാത്രിയിലെ വൈദ്യുതി ഉപഭോഗത്തിന് കൂടുതല്‍ ചാര്‍ജ്, സംവിധാനം വ്യാപകമാക്കുന്നു
തിരുവനനന്തപുരം: പകല്‍ വൈദ്യുതി ഉപയോഗത്തിന് കുറഞ്ഞ നിരക്കും രാത്രി പീക്ക് സമയത്ത് കൂടുതല്‍ നിരക്കും ബാധകമാകുന്ന ടി.ഒ.ഡി (ടൈം ഓഫ് ഡേ) ബില്ലിംഗ് സംവിധാനം വ്യാപകമാക്കിയേക്കും.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ നോര്‍മല്‍ സോണ്‍, വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ പീക്ക് ടൈം സോണ്‍, 10 മുതല്‍ രാവിലെ 6.00 വരെ ഓഫ് പീക്ക് സോണ്‍ എന്നിങ്ങനെ മൂന്ന് ടൈം സോണുകളിലാണ് ടി.ഒ.ഡി ബില്ലിംഗ്.പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നോര്‍മല്‍ സോണില്‍ താരിഫ് നിരക്കിനെക്കാള്‍ 10% കുറവും, പീക്ക് ടൈം സോണില്‍ 25% കൂടുതലും , ഓഫ് പീക്ക് സോണില്‍ താരിഫ് നിരക്കിലുമാണ് ബില്‍ ചെയ്യുന്നത്.20 കിലോവാട്ടിന് മുകളില്‍ കണക്റ്റഡ് ലോഡുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് നോര്‍മല്‍ സോണില്‍ സാധാരണ നിരക്കിനേക്കാള്‍ 10% കുറവും, പീക്ക് ടൈം സോണില്‍ 50% അധികവും, ഓഫ് പീക്ക് സോണില്‍ താരിഫ് നിരക്കിലും ബില്‍ ചെയ്യുന്നു. എല്‍.ടി , എച്ച്.ടി., ഇ.എച്ച്.ടി ഉപഭോക്താക്കള്‍ക്ക് നോര്‍മല്‍ സോണില്‍ സാധാരണ നിരക്കും, പീക്ക് ടൈം സോണില്‍ 50% അധികവും, ഓഫ് പീക്ക് സോണില്‍ 25% കുറവുമാണ്.

