കോതമംഗലം : മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ (23) മരിച്ച നിലയിൽ കണ്ടെത്തി. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകളെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയിൽ സംസ്കാരം നടത്തി.
അതേസമയം ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ സുഹൃത്ത് റമീസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തന്നെ മതം മാറാന്‍ പ്രേരിപ്പിച്ചെന്ന ആരോപണം പെണ്‍കുട്ടി കത്തിലൂടെ വ്യക്തമാക്കുന്നു. കൂടാതെ താന്‍ ഇഷ്ടപ്പെട്ട ആണ്‍സുഹൃത്ത് ഇമ്മോറല്‍ ട്രാഫിക്കിന്റെ വഴിയേ പോയത് അടക്കം പെണ്‍കുട്ടിക്ക് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. ടിടിസി വിദ്യാര്‍ഥിനിയായിരുന്നു സോന.
” ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. പക്ഷേ, അവന്‍ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാരേജ് നടത്തിത്തരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെ കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിപ്പിച്ചു. റമീസ് ചെയ്ത തെറ്റുകള്‍ അവന്റെ വീട്ടില്‍ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകല്‍ച്ച ഉണ്ടാക്കി.
സഹദ് എന്ന കൂട്ടകാരന്‍ എന്റെ കൂടെ വരാമെന്ന് പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു. വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാന്‍ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രുരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോരാ, തന്റെ വീട്ടില്‍ നില്‍ക്കണമെന്നും കര്‍ശനമായി പറഞ്ഞു. ചെയ്ത തെറ്റിന് ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്‌നേഹമോ റമീസില്‍ ഞാന്‍ ഖണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി.വീട്ടില്‍ ഇിയും ഒരു ബാധ്യതയയി നില്‍ക്കാന്‍ സാധിക്കുന്നില്ല. അപ്പന്റെ മറണം തളര്‍ത്തിയ എന്നെ മുകളില്‍ പരാമര്‍ശിച്ച വ്യക്തികള്‍ചേര്‍ന്ന് ഇന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഞാന്‍, പോകുന്നു.. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ
എന്ന് സോന എല്‍ദോസ്.
” ഇതായിരുന്നു സോനയുടെ അവസാന വാക്കുകള്‍. സോന എത്രത്തോളം ബുദ്ധിമുട്ടകള്‍ താന്‍ സ്‌നേഹിച്ച വ്യക്തിയില്‍ നിന്നും അനുഭവിച്ചിരുന്ന എന്ന് ഈ കുറിപ്പിലൂടെ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

