Spread the love

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് ദേശീയ അധ്യക്ഷന് വിട്ട് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം. ഇന്ന് രാവിലെ തിരുവനന്തപുരം ഇന്ദിരാഭവനിൽ ആണ് യോഗം ചേർന്നത്

 

 

കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം  കോൺഗ്രസ് നിയമസഭാകക്ഷിയോഗം പാസാക്കി.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്താങ്ങി. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും യോഗത്തിൽ സന്നിഹിതരായിരുന്നു. ഒറ്റവരി പ്രമേയമാണ് അവതരിപ്പിച്ചത്.

മണ്ഡലത്തിലെ ചില ആവശ്യങ്ങൾക്ക് മടങ്ങേണ്ടതിനാൽ പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മനാണ് മാക്കനും വാസ്‌നിക്കും ദീപാ ദാസ് മുൻഷിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്.

 

എംഎൽഎ മാരുമായുള്ള കൂടിക്കാഴ്ച പൂർത്തിയാക്കിയാലുടൻ ഘടകകക്ഷി നേതാക്കളുമായി എഐസിസി നിരീക്ഷകർ ചർച്ച നടത്തും

വി ഡി സതീശൻ കേരള മുഖ്യമന്ത്രിയാകണമെന്ന് കെപിഎംഎസ്

 

സതീശൻ്റെ ഉറച്ച നിലപാടാണ് പിന്തുണക്ക് കാരണം.മുഖ്യമന്ത്രി പദത്തിനൊപ്പം പിന്നോക്ക വകുപ്പ് കൂടി ഏറ്റെടുക്കണം, നിലപടുകൾ ശരിയായത് കൊണ്ടും അത് കേരള ജനതക്ക് ഗുണം ചെയ്യുമെന്നുമുള്ളത് കൊണ്ടാണ് സതീശൻ വരണമെന്ന് പറയാൻ കാരണമെന്നും കൈരളി പുലയർ മഹാസഭാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

 

ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയെ മുഖ്യമന്ത്രി ആക്കണം’; വി.ഡി സതീശനെ പിന്തുണച്ച് ലത്തീന്‍ സഭ

 

മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് ലത്തീന്‍ സഭ. ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയെ മുഖ്യമന്ത്രി ആക്കണമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു.

 

ഏതെങ്കിലും കൂടാരങ്ങളില്‍ നടക്കുന്ന ചര്‍ച്ചയല്ല വേണ്ടതെന്നും പൊതുമനസ് എന്താണെന്ന് തിരിച്ചറിയണമെന്നും യൂജിന്‍ പെരേര പറഞ്ഞു.തെരഞ്ഞെടുപ്പ് വിജയകരമാക്കിയ നേതാക്കളുണ്ട്, അവരെ തന്നെ മുഖ്യമന്ത്രിയാക്കണം. മന്ത്രിസഭയില്‍ ലത്തീന്‍ പ്രാതിനിധ്യം വേണം.

വിഴിഞ്ഞത്ത് എടുത്ത 38 കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. പിതാക്കന്മാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും എതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചില്ല’, യൂജിന്‍ പെരേര പറഞ്ഞു.